മീന കന്തസ്വാമിയുടെ ഒരാള്‍പ്പൊക്കം പൂര്‍ത്തിയാകുന്നു

By Lakshmi

എഴുത്തുകാരി, ആക്ടീവിസ്റ്റ് എന്നിങ്ങനെയുള്ള വിശേഷങ്ങള്‍ക്കൊപ്പം നടിയെന്ന വിശേഷണം കൂടി സ്വന്തമാക്കുകയാണ് മീന കന്തസ്വാമി. മീന നായികയാകുന്ന ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. സനല്‍ ശശിധരന്‍ ഒരുക്കുന്ന ആദ്യ ചലച്ചിത്രമാണ് ഒരാള്‍പ്പൊക്കം.

മലയാളമാണ് ചിത്രത്തിന്റെ പ്രധാന ഭാഷയെങ്കിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രളയം തകര്‍ത്ത കേദാര്‍നാഥിലേയ്ക്ക് കേരളത്തില്‍ നിന്നും നടത്തുന്ന ഒരു അന്വേഷണകഥയാണ് ഒരാള്‍പ്പൊക്കത്തിന്റെ പ്രമേയം. തിരുവനന്തപുരം, കൊച്ചി, മുംബൈ, ദില്ലി, ഹരിദ്വാര്‍, കേദാര്‍നാഥ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഏതാണ്ട മുക്കാല്‍ഭാഗം ചിത്രീകരണവും പൂര്‍ത്തിയായിക്കഴിഞ്ഞു.

Meena Kandaswamy

ഒരു സ്വതന്ത്ര സിനിമാ സംരംഭമാണിത്. ജനകീയ കൂട്ടായ്മയിലൂടെ സിനിമനിര്‍മ്മിക്കുകയെന്ന ആശയവുമായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാഴ്ച ചലച്ചിത്രവേദിയാണ് ഒരാള്‍പൊക്കം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടഡ് ചിത്രം എന്ന വിശേഷണവും ഈ ചിത്രത്തിന് സ്വന്തമാണ്.

2013ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഫ്രോഗിന്റെ സംവിധായകനാണ് സനല്‍ ശശിധരന്‍. പ്രകാശ് ബാരെയാണ് ഒരാള്‍പ്പൊക്കത്തില്‍ നായകനായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X