നായികയായി... അമ്മയായി... മീന

By Lakshmi

തമിഴകത്തുനിന്നെത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മീന. ബാലതാരമായി അഭിനയം തുടങ്ങിയ മീര നായികയായി എല്ലാ ദക്ഷണിണേന്ത്യന്‍ ഭാഷകളിലും തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം മികച്ച കെമസിട്രി പങ്കിടുന്ന നായികമാരുടെ കൂട്ടത്തില്‍ മീനയുടെ പേര് തീര്‍ച്ചയായുമുണ്ട്. ഇവര്‍ ഒന്നിച്ച പല ചിത്രങ്ങളും ഹിറ്റുകളാവുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം വീണ്ടും മലയാളത്തിലൂടെ തിരിച്ചെത്തിയിരിക്കുന്ന മീന ഇപ്പോള്‍ അമ്മവേഷത്തിലും സഹനടിവേഷത്തിലും തിളങ്ങുകയാണ്.

വിവാഹത്തോടെ സജീവ അഭിനയത്തില്‍ നിന്നും മാറിയ മീന കുഞ്ഞുണ്ടായി പിന്നെയും നാളുകളേറെക്കഴിഞ്ഞാണ് വിനോദമേഖലയിലേയ്ക്ക് തിരിച്ചെത്തിയത്. തമിഴില്‍ ഒരു ചാനല്‍ പരിപാടിയിലൂടെ രംഗത്തെത്തിയ മീന, മലയാളം ചാനല്‍ പരിപാടിയിലും ജൂറി അംഗമായി എത്തി. പിന്നാലെയാണ് അടുത്തകാലത്ത് വിസ്മയമായി മാറിയ ദൃശ്യം എന്ന അമ്മവേഷത്തിലൂടെ മീന വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞ ദൃശ്യത്തില്‍ മീന വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് എത്തിയത്. ആ വേഷം മീനയുടെ കയ്യില്‍ ഭദ്രമായിരുന്നു. അഭിനയത്തിലും ബോഡി ലാംഗ്വേജിലും വരെ ആ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ മീനയ്ക്ക് സാധിച്ചു. മീനയുടെ അഭിനയജീവതം ഇതാ...

മീന ദുരൈരാജ് എന്ന മീന

നായികയായി... അമ്മയായി... മീന

മലയാളിയായ രാജമല്ലികയുടെയും തമിഴ്‌നാട്ടുകാരനായ ദുരൈരാജിന്റെയും മകളായി ചെന്നൈയിലാണ് മീന ജനിച്ചത്. മീനയുടെ വിദ്യാഭ്യാസമെല്ലാം ചന്നൈയില്‍ തന്നെ ആയിരുന്നു. ബാലതാരമായിരിക്കേ തിരക്കേറിയതിനെത്തുടര്‍ന്ന് എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ് മീന. പിന്നീട് പ്രൈവറ്റായിട്ടായിരുന്നു പഠനം.

ബാലതാരമായി തിളങ്ങിയ മീന

നായികയായി... അമ്മയായി... മീന

1982ലാണ് നെഞ്ചങ്കള്‍ എന്ന ശിവാജി ഗണേശന്‍ ചിത്രത്തിലൂടെ ബാലതാരമായി മീന സിനിമയിലെത്തുന്നത്. ഈ ചിത്രത്തിന് ശേഷം രജനീകാന്ത് നായകനായ അന്‍പുള്ള രജനീകാന്ത് എന്ന ചിത്രമുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ മീന ബാലതാരമായി എത്തി. ഒരു കൊച്ചു കഥ പറയാത്ത കഥ എന്ന ചിത്രത്തിലൂടെ മീന മലയാളത്തിലും ബാലതാരമായി എത്തി.

നായികയായി തമിഴില്‍

നായികയായി... അമ്മയായി... മീന

തമിഴ് ചിത്രമായ ഒരു പുതിയ കഥൈ എന്ന ചിത്രത്തിലൂടെയാണ് മീന ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലുമായി അനേകം ചിത്രങ്ങളില്‍ മീന നായികയായി.

സാന്ത്വനത്തിലൂടെ മലയാളത്തില്‍

നായികയായി... അമ്മയായി... മീന

1991ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ സാന്ത്വനത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തിലാണ് മീന അഭിനയിച്ചത്. മീന നായികയായി എത്തിയ ആദ്യ മലയാളചിത്രമായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത സാന്ത്വനം.

തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം

നായികയായി... അമ്മയായി... മീന

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെയെല്ലാം സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം മീനയ്ക്ക് ലഭിച്ചിട്ടുണ്ട്.

 മലയാളത്തില് 20 ചിത്രങ്ങള്‍

നായികയായി... അമ്മയായി... മീന

മലയാളത്തില്‍ ഇതുവരെ 20 ചിത്രങ്ങളിലാണ് മീന അഭിനയിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമെല്ലാം നായികയായി മീന എത്തിയിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാതെപോയത് തെറ്റായിപ്പോയെന്ന് മീന പറയുന്നു.

ദൃശ്യത്തിലൂടെ തിരിച്ചെത്തിയപ്പോള്‍

നായികയായി... അമ്മയായി... മീന

ദൃശ്യത്തില്‍ നായികയ്ക്കുവേണ്ടി അന്വേഷണങ്ങള്‍ ഏറെ നടത്തിക്കഴിഞ്ഞാണ് ജീത്തു ജോസഫ് ആ റോളിലേയ്ക്ക് മീനയെ തീരുമാനിച്ചത്. ജിത്തു അര്‍പ്പിച്ച വിശ്വാസം നഷ്ടപ്പെടുത്താതെ ആ റോള്‍ മികച്ചതാക്കി മാറ്റാന്‍ മീനയ്ക്ക് കഴിഞ്ഞു. ദൃശ്യത്തിലെ അഭിനയത്തിന് മീനയ്ക്ക് പുരസ്‌കാരങ്ങളും ലഭിച്ചുകഴിഞ്ഞു.

മമ്മൂട്ടിയുടെ അമ്മ

നായികയായി... അമ്മയായി... മീന

മുമ്പ് നായകനായിട്ടുള്ള മമ്മൂട്ടിയുടെ അമ്മവേഷം സ്വീകരിക്കാനുള്ള ധൈര്യവും മീന കാണിച്ചു. പല നടിമാരും സ്വീകരിക്കാന്‍ മടിയ്ക്കുന്ന അമ്മ വേഷം മടിയേതുമില്ലാതെ സ്വീകരിച്ച താമാണ് മീന. ബാല്യകാലസഖിയെന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും അമ്മയായും മീന പ്രത്യക്ഷപ്പെട്ടു. ഈ ചിത്രത്തിനും മീനയ്ക്ക് പ്രശംസകള്‍ ലഭിച്ചു.

വിവാഹം

നായികയായി... അമ്മയായി... മീന


2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും തമ്മിലുള്ള വിവാഹം. ബാംഗ്ലൂര്‍ സ്വദേശിയായ വിദ്യാസാഗര്‍ ഒരു സോഫ്റ്റ് വേര്‍ എന്‍ജിനീയറാണ്. ഇവരുടെ മകള്‍ നൈനികയ്ക്ക് ഇപ്പോള്‍ മൂന്നുവയസായി.

മുപ്പത്തിയേഴ് വയസി, 150 ചിത്രങ്ങള്‍

നായികയായി... അമ്മയായി... മീന

മുപ്പത്തിയേഴു വയസുണ്ട് ഇപ്പോള്‍ മീനയ്ക്ക് ഇതുവരെ മീന വിവിധ ഭാഷകളിലായി 150ഓളം ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞു.

ഇനി ചെയ്യുക കാമ്പുള്ള വേഷങ്ങള്‍

നായികയായി... അമ്മയായി... മീന

ദൃശ്യത്തിലും ബാല്യകാലസഖിയിലും ചെയ്തപോലുള്ള അഭിനയസാധ്യതയുള്ള വേഷങ്ങളേ ഇനി താന്‍ സ്വീകരിക്കുകയുള്ളുവെന്നാണ് മീന പറയുന്നത്. മികച്ച വേഷങ്ങള്‍ അല്ലെന്നകാരണത്താല്‍ ദിവസം ഒന്ന് എന്ന തരത്തില്‍ താന്‍ ഓഫറുകള്‍ നിരസിക്കുന്നുണ്ടെന്നും താരം പറയുന്നു.

ദേശീയ പുരസ്‌കാരം സ്വപ്‌നം കണ്ട് മീന

നായികയായി... അമ്മയായി... മീന

ദേശീയ പുരസ്‌കാരം നേടാന്‍ കഴിയുന്നത്രയും ശക്തമായൊരു കഥാപാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മീന പറയുന്നു. ഏറെനാളായുള്ള തന്റെയൊരു സ്വപ്‌നമാണിതെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X