»   » രാജാവിന്റെ മകനിലെ 2255, രാമച്ചന്റെ പാട്ട് മാത്രമല്ല നമ്പറും സ്വന്തമാക്കി മീനാക്ഷി!!

രാജാവിന്റെ മകനിലെ 2255, രാമച്ചന്റെ പാട്ട് മാത്രമല്ല നമ്പറും സ്വന്തമാക്കി മീനാക്ഷി!!

Posted By: Nihara
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ ഫാത്തിമയേയും എന്നോ ഞാനെന്‍രെ എന്ന ഗാനവും മറക്കാനിടയില്ല. ഈ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കൊച്ചു മിടുക്കി ഒപ്പത്തില്‍ മോഹന്‍ലാലിനോടൊപ്പവും അഭിനയിച്ചു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിലും മീനാക്ഷി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മോഹന്‍ലാലിന്റെ കൂടെ മുഴുനീള വേഷത്തില്‍ പ്രത്യക്ഷപ്പെട്ട മീനാക്ഷി ഈ ചിത്രതത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിലൂടെ കുട്ടികളുടെ പ്രിയതാരമായി മാറി. മോഹന്‍ലാലിനോടൊപ്പം തകര്‍ത്തഭിനയിച്ച മീനാക്ഷി ഇപ്പോള്‍ ഫേസ് ബുക്കിലും താരമായി മാറിയിരിക്കുകയാണ്.

Meenakshi

മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കിയാണ് ഇപ്പോള്‍ മീനാക്ഷി വാര്‍ത്തകളിലിടം നേടിയിട്ടുള്ളത്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഇടംപിടിച്ച 2255 എന്ന നമ്പറാണ് പുതിയ വാഹനത്തിനായി മീനാക്ഷി സ്വന്തമാക്കിയത്. ഫേസ് ബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കിയ കാര്യം ആരാധകരെ അറിയിച്ചിട്ടുള്ളത്.

English summary
Meenakshi bought a new car.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam