അതിഥിയായി മഞ്ജുവിന്റെയും ദിലീപിന്റെയും മകള്‍ മീനാക്ഷി
പൊതു പരിപാടികളിനൊന്നും അധികം മുഖം കാണിയ്ക്കാത്ത ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ ഒരു പരിപാടിയില്‍ അതിഥിയായെത്തി. മറ്റെവിടെയുമല്ല, ദിലീപ് നടത്തുന്ന ദേ പുറ്റ് എന്ന റസ്റ്റോറന്റിലെ ഒരു പരിപാടിയ്ക്ക്.
ദേ പുട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ഭാഗ്യ നറുക്കെടുപ്പിലാണ് മീനാക്ഷി അതിഥിയായെത്തിയത്. ഡൈന്‍ വിത്ത് സ്റ്റാര്‍ എന്ന പരിപാടിയിലെ ഭാഗ്യ ശാലിയെ നറുക്കെടുപ്പടുപ്പിലൂടെ താരപുത്രി കണ്ടെത്തി.

ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയെയിലോ മറ്റ് പരിപാടികളിലോ പൊതു വേദികളിലോ അത്ര അധികം കാണാത്ത അച്ഛനെയും മകളെയും ഒരുമിച്ച് കണ്ടത് പലര്‍ക്കും കൗതുകമായി. മീനാക്ഷി നറുക്കെടുക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ചര്‍ച്ചാ വിഷയം
നേരത്തെ മീനാക്ഷിയുടെ പേരില്‍ ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അത് വ്യാജമാണെന്നും തന്റെ മകള്‍ക്ക് ഫേസ്ബുക്കിലോ ട്വിറ്ററിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ അക്കൗണ്ടുകളില്ലെന്ന് വ്യക്തമാക്കി ദിലീപ് തന്നെ രംഗത്ത് വരികയായിരുന്നു.


Click it and Unblock the Notifications