മീനാക്ഷിക്കും കാവ്യക്കുമൊപ്പം നവവധു ആയിഷ, നാദിര്‍ഷയുടെ മകളെ അനുഗ്രഹിച്ച് ദിലീപ്, ചിത്രങ്ങള്‍ വൈറല്‍
ദിലീപിന്റെ ആത്മസുഹൃത്താണ് നാദിര്‍ഷ. മിമിക്രിയിലുള്ള സമയം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. സിനിമയിലെത്തിയതിന് ശേഷവും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. നാദിര്‍ഷ സംവിധായകനായി മാറിയപ്പോള്‍ പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു.
എന്നാണ് നിങ്ങളൊരുമിച്ചുള്ള സിനിമയെന്നായിരുന്നു അന്ന് പ്രേക്ഷകര്‍ ചോദിച്ചത്. കേശു ഈ വീടിന്റെ നാഥനിലൂടെ അത് സംഭവിക്കുകയാണെന്ന് പറഞ്ഞ് ഇരുവരും എത്തിയിരുന്നു. നാദിര്‍ഷയും ദിലീപും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്.

വിവാഹത്തിന്റെ
നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷ നാദിര്‍ഷയെ വിവാഹം ചെയ്തത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷമായി വിവാഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.

അടുത്ത സുഹൃത്താണ്
മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്താണ് ആയിഷ. ഇവരുടെ സുഹൃത്താണ് നമിത പ്രമോദ്. ടിക് ടോക് വീഡിയോയുമായി ഇവര്‍ ഒരുമിച്ച് എത്തിയിരുന്നു. സുഹൃത്ത് വിവാഹിതയാവുന്നതിന്റെ സന്തോഷവും ഇവര്‍ പങ്കുവെച്ചിരുന്നു. കുടുംബസമേതമായാണ് അന്നും ദിലീപ് എത്തിയത്. വിവാഹത്തിനും അതേ പോലെയായിരുന്നു. നാദിര്‍ഷയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

കുര്‍ത്തിയണിഞ്ഞ്
വെളുത്ത മുണ്ടും ഷര്‍ട്ടും അണിഞ്ഞായിരുന്നു ദിലീപ് എത്തിയത്. വെളുത്ത കുര്‍ത്തിയിലായിരുന്നു നാദിര്‍ഷ. കുര്‍ത്തിയണിഞ്ഞ് അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. ഇത്തവണയും സല്‍വാറിലായിരുന്നു കാവ്യ മാധവന്‍. കുടുംബസമേതമായുള്ള ഇവരുടെ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും സ്‌നേഹം അറിയിച്ച് എത്തിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ്
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവിരുന്നില്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് നാളേറെയായെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു വീഡിയോ പുറത്തുവന്നത്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, മമ്മൂട്ടി, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.


Click it and Unblock the Notifications











