»   » ചുവന്ന ഉടുപ്പണിഞ്ഞ് ദിലീപിനും കാവ്യയ്ക്കുമൊപ്പം പിറന്നാളാഘോഷിച്ച് മീനാക്ഷി !!

ചുവന്ന ഉടുപ്പണിഞ്ഞ് ദിലീപിനും കാവ്യയ്ക്കുമൊപ്പം പിറന്നാളാഘോഷിച്ച് മീനാക്ഷി !!

Posted By: നിഹാര
Subscribe to Filmibeat Malayalam

സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമാവുന്നവരാണ് അഭിനേതാക്കളുടെ കുടുംബാംഗങ്ങള്‍. താരങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ചും മക്കളെക്കുറിച്ചുമറിയാന്‍ പ്രേക്ഷകര്‍ക്കെന്നും താല്‍പര്യമാണ്. അതുകൊണ്ടു തന്നെ ഇവര്‍ എവിടെപ്പോയാലും പാപ്പരാസികള്‍ വെറുതെ വിടാറില്ല. മലയാള സിനിമയിലെ താരദമ്പതികളുടെ മക്കളെക്കുറിച്ച് സിനിമാലോകം എന്നും ചര്‍ച്ച ചെയ്യാറുണ്ട്.

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനൂട്ടി എന്ന മീനാക്ഷിയുടെ വളര്‍ച്ച പ്രേക്ഷകര്‍ക്കും പരിചിതമാണ്. മീനാക്ഷിയുടെ പിറന്നാളാഘോഷത്തിനിടയിലുള്ള ഫോട്ടോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. ദിലീപിന്റേയും മീനാക്ഷിയുടെയും ജീവിതത്തിലേക്ക് കാവ്യാ മാധവന്‍ കന്നുവന്നതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ ഗ്രാന്റായി തന്നെയാണ് ആഘോഷിച്ചത്. അടുത്ത കുടുംബാഗങ്ങള്‍ക്കൊപ്പം കാവ്യാ മാധവന്റെ വീട്ടുകാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കാവ്യാ മാധവന്‍ വന്നതിനു ശേഷമുള്ള ആദ്യ പിറന്നാള്‍

കാവ്യയുടെ വീട്ടുകാരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മീനാക്ഷിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്തു. സന്തോഷവതിയായി ദിലീപിനും കാവ്യയ്ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

മകള്‍ക്കു വേണ്ടി ജീവിക്കുന്ന പിതാവ്

ആദ്യ ഭാര്യ മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞുവെങ്കിലും മകള്‍ മീനാക്ഷി അച്ഛനോടൊപ്പം താമസിക്കാനാണ് താല്‍പര്യപ്പെട്ടത്. മകളുടെ കാര്യത്തിനാണ് ദിലീപ് എന്ന അച്ഛനും പ്രാധാന്യം നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിലും ദിലീപ് വ്യക്തമാക്കിയിരുന്നു.

മകളെ മനസ്സിലാക്കിയ അമ്മ

മകള്‍ക്ക് അച്ഛനോടൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് അറിഞ്ഞപ്പോള്‍ വഴക്കിനൊന്നും പോകാതെ ആ തീരുമാനത്തിന് സമ്മതം മൂളുകയായിരുന്നു മഞ്ജു വാര്യര്‍. മീനാക്ഷി അവളുടെ അച്ഛനെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നും മറ്റാരേക്കാളും നന്നായി തനിക്കറിയാമെന്നായിരുന്നു ഇത് സംബന്ധിച്ച് താരം നടത്തിയ പ്രതികരണം.

രണ്ടാം വിവാഹത്തിലേക്ക് നയിച്ചത്

പതുമൂന്നു വയസ്സുകാരിയായ മകള്‍ക്ക് ഒരമ്മയുടെ ആവശ്യം എത്രത്തോളമായിരിക്കും എന്ന് മനസ്സിലാക്കിയാണ് രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. എല്ലാ കാര്യങ്ങളും തന്നോട് പറയാന്‍ മകള്‍ക്ക് കഴിയില്ല. ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി മൂത്ത സഹോദരി വീട്ടില്‍ വന്നു നിന്നിരുന്നു. എന്നാല്‍ എത്രയെന്നു വെച്ചാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എന്ന തോന്നലില്‍ നിന്നാണ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചതെന്ന് കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു.

മകളുടെ ആദ്യപ്രതികരണം

രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മീനാക്ഷി തന്നെ കളിയാക്കുകയാണ് ചെയ്തത്. അച്ഛന് ഇനിയും മതിയായില്ലേ എന്നാണ് അവള്‍ ചോദിച്ചത്. പിന്നീട് മോളുടെ കാര്യത്തെക്കുറിച്ചാണഅ എന്നു പറഞ്ഞപ്പോള്‍ അവള്‍ തനിക്ക് കുഴപ്പിമില്ലെന്നു പറഞ്ഞു.

പരിചയമുള്ള ആളായതിന്റെ സന്തോഷമുണ്ട്

അച്ഛന്‍ രണ്ടാമത് വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് പരിചയമുള്ള ആളല്ലേ സന്തോഷമായെന്ന് മീനാക്ഷി പറഞ്ഞുവെന്ന് ദിലീപ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

മകളോട് ബഹുമാനം തോന്നുന്നു

മകളില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് രണ്ടാമതായി വിവാഹം കഴിച്ചത് എന്ന് പറയുന്നവര്‍ക്ക് ദിലീപ് നല്‍കിയ മറുപടി ഇപ്രകാരമാണ്. വ്യക്തമായ നിലപാടുകളുള്ള ആളാണ് തന്റെ മകള്‍. അവളെ അടുത്തറിയാവുന്ന അധ്യാപകരോടും സുഹൃത്തുക്കളോടും ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും ദിലീപ് പറഞ്ഞു.

മീനാക്ഷിക്ക് വേറൊരു അമ്മയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല

കാവ്യയെ മീനൂട്ടിയുടെ അമ്മയായിട്ടല്ല താന്‍ വിവാഹം കഴിച്ചത്. മീനൂട്ടിക്ക് ഒരിക്കലും വേറൊരു അമ്മയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും കാവ്യാ മാധവന് ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയാകാന്‍ കഴിയില്ലെന്നും തനിക്ക് വ്യക്തമായി അറിയില്ല. രണ്ടു സുഹൃത്തുക്കളെന്ന നിലയിലാണ് അവരെ താന്‍ മനസ്സില്‍ കണ്ടത്. അവര്‍ ഇപ്പോള്‍ നല്ല സുഹൃത്തുക്കളുമാണ്.

കാവ്യയും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന് പ്രചരണങ്ങള്‍

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പാപ്പരാസികള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ വെറും അപവാദങ്ങളാണെന്ന് തെളിയിക്കുന്നു ഈ ആഘോഷം. ചുവന്ന ഉടുപ്പണിഞ്ഞ് സന്തോഷവതിയായി ദിലീപിനും കാവ്യാ മാധവനുമൊപ്പം സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു മീനാക്ഷി. കാവ്യയുടെ സഹോദരനോടും കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

English summary
Meenakshi Dileep birthday celebration photos getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam