അടിച്ചു പൊളിച്ച് ദിലീപിന്റെ മീനൂട്ടി, ഗിറ്റാര്‍ വായിക്കുന്ന വീഡിയോ വൈറലാകുന്നു... എന്താ ഒരു ചിരി!!
Recommended Video

ദിലീപിന്റെ മകള്‍ മീനാക്ഷി എന്ന മീനൂട്ടിയുടെ മുഖത്ത് എപ്പോഴും ഒരു ഗൗരവഭാവമാണ്. ചെറുപ്പത്തില്‍ തന്നെ നേരിടേണ്ടി വന്ന ചില കയ്‌പേറിയ അനുഭവങ്ങളാവാം മീനൂട്ടിയുടെ ഗൗരവഭാവത്തിന് കാരണം എന്ന് ആളുകള്‍ കരുതി.
എന്നാല്‍ മീനൂട്ടി അത്രയ്ക്ക് ആക്ടീവ് അല്ലാതെയൊന്നുമല്ല. അച്ഛന്റെയും അമ്മയുടെയും കഴിവ് മീനൂട്ടിയ്ക്കും കിട്ടിയിട്ടുണ്ട്. നന്നായി ഗിറ്റാര്‍ വായിക്കും ഈ താരപുത്രി. ദിലീപിന്റെ മകള്‍ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ വൈറലാകുന്നു...

ദീപാവലി ആഘോഷം
സുഹൃത്തുക്കള്‍ക്കൊപ്പം മീനാക്ഷി ദീപാവലി ആഘോഷിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഗിറ്റാര്‍ വായിക്കുന്നതും പടക്കങ്ങള്‍ പൊട്ടിയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം..

അത്രയ്ക്ക് ആക്ടീവല്ലേ?
മറ്റ് താരപുത്രമാരുടെയും പുത്രന്മാരുടെയുമൊക്കെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ലഭിയ്ക്കുമെങ്കിലും, മീനാക്ഷിയ്ക്ക് എന്നും ഒരു സ്വകാര്യതയുണ്ട്. താരപുത്രിയുടെ ചിത്രങ്ങളോ വീഡിയോകളോ ഒന്നും ഇതുപോലെ പ്രചരിക്കാറില്ല.

വീഡിയോയിലെ കൗതുകം
ദിലീപിന്റെ മകള്‍ ഇത്രയേറെ ആക്ടീവായിരുന്നോ എന്നാണ് പലരുടെയും ആദ്യത്തെ കൗതുകം. മീനാക്ഷി വളരെ നന്നായി ഗിറ്റാര്‍ വായിക്കുന്നതും ആളുകളില്‍ കൗതുകമുളവാക്കുന്നു.

മീനൂട്ടി സന്തോഷത്തിലാണ്
മീനാക്ഷി സന്തോഷത്തിലാണ് എന്നതാണ് മറ്റൊരു സന്തോഷ വാര്‍ത്ത. അച്ഛന്‍ തെറ്റുകാരനല്ല എന്ന് മകള്‍ ഉറച്ച് വിശ്വസിക്കുന്നു. ദിലീപ് ജയിലില്‍ നിന്ന് തിരിച്ചുവന്നതിലുള്ള സന്തോഷവും മീനാക്ഷിയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം.

ആ മുഖഭാവം
ദിലീപ് ജയിലില്‍ ആയിരിക്കുമ്പോള്‍ കാവ്യയ്‌ക്കൊപ്പം മീനാക്ഷി ആലുവ സബ് ജയിലില്‍ വന്നിരുന്നു. ദിലീപിനെ കണ്ട് മടങ്ങവെ മൈക്കുമായി വന്ന മാധ്യമപ്രവര്‍ത്തകനെ മീനാക്ഷി നോക്കിയ ആ നോട്ടം ഏറെ ചര്‍ച്ചയായിരുന്നു. ദിലീപിനെതിരെ വിവാദങ്ങള്‍ ഉണ്ടാവുമ്പോള്‍ മീനാക്ഷിയുടെ പക്വതയെ കുറിച്ചാണ് ആളുകള്‍ സംസാരിച്ചത്.

വലിയ കുട്ടിയായി
നേരത്തെ ഇതുപോലെ ഒരു ഫോട്ടോ മീനാക്ഷിയുടേതായി വൈറലായിരുന്നു. സാരിയുടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു ചിത്രം. ദിലീപ് ജയിലില്‍ കിടക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങിയ ഫോട്ടോ ആരാധകര്‍ വൈറലാക്കുകയായിരുന്നു.

സിനിമയിലേക്കില്ല
സിനിമാഭിനയത്തിലേക്ക് വരില്ല എന്നുറപ്പുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഭാര്യ അഭിനയിക്കുന്ന താത്പര്യമില്ലാത്ത ദിലീപ് മകളെ അഭിനയിപ്പിക്കാന്‍ വിടുമോ. അല്ലെങ്കിലും മീനൂട്ടിയ്ക്ക് അഭിനയിക്കാന്‍ താത്പര്യമില്ല.
വീഡിയോ കാണാം
ഇനി വൈറലാകുന്ന മീനൂട്ടിയുടെ വൈറലാകുന്ന വീഡിയോ കാണാം. അതിമനോഹരമായ ചിരിയാണ് മീനാക്ഷിയുടേത് എന്ന് പറയാതെ വയ്യ.


Click it and Unblock the Notifications











