»   » അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് താരപുത്രികള്‍, ചിത്രം വൈറലാവുന്നു!

അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് താരപുത്രികള്‍, ചിത്രം വൈറലാവുന്നു!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആളാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം. സാരിയണിഞ്ഞ് നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സാരിയില്‍ അതീവ സുന്ദരിയായി ദിലീപിന്‍റെ സ്വന്തം മീനൂട്ടി, ഇത് മീനാക്ഷി തന്നെയാണോ?

മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെ നിന്നു...ആരുടെ മുന്നിലും തോല്‍ക്കാത്ത മകള്‍

അച്ഛന്‍ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്ന മകള്‍, തെറ്റ് ചെയ്യാത്ത ഭാര്യ, ഇവരെ ആരും കാണുന്നില്ലേ?

ഫോട്ടോ ഷോപ്പിലൂടെ നടത്തിയ എഡിറ്റിങ്ങായിരുന്നോ ആ ചിത്രമെന്ന് ചിലരൊക്കെ സംശയം പ്രകടിപ്പിച്ചിരുന്നു. മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മകള്‍ക്ക് ഫേസ്ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മി വിത്് അയിഷ എന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

സാരിയണിഞ്ഞ് മീനാക്ഷിയും കൂട്ടുകാരിയും

മീനൂട്ടി എന്ന മീനാക്ഷിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായാണ് താരപുത്രി സാരിയണിഞ്ഞതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൂടെയുള്ള സുന്ദരി

ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കളാണ്. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ ഇരുവരും ആ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. നാദിര്‍ശയുടെ മകളായ അയിഷയാണ് മീനാക്ഷിക്കൊപ്പമുള്ളതെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുള്ളത്.

മെഡിക്കല്‍ മേഖലയില്‍ ഉപരി പഠനം

എറണാകുളത്തെ ചോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പതിനേഴുകാരിയായ മീനാക്ഷി. മെഡിക്കല്‍ മേഖലയില്‍ ഉന്നത പഠനം നടത്താനാണ് ഈ താരപുത്രി ആഗ്രഹിക്കുന്നത്. അച്ഛന്റെ ആഗ്രഹ പ്രകാരമാണ് മീനൂട്ടി ഇത് തിരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയില്‍ എത്തുമോയെന്ന ആകാക്ഷ

താരങ്ങളുടെ മക്കള്‍ സിനിമയിലെത്തുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ സിനിമാലോകം ഉറ്റുനോക്കുന്നൊരു കാര്യമാണ് മീനാക്ഷിയുടെ അരങ്ങേറ്റത്തെക്കുറിച്ച്. സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണ് ദിലീപ്.

അഭിനയത്തില്‍ താല്‍പര്യമില്ല

മകള്‍ ഇതുവരെയും അഭിനയ മോഹത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കിയ താരപുത്രിമാരുടെ കൂട്ടത്തില്‍ മീനൂട്ടിയുടെ പേര് ഉണ്ടാവില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്.

കാവ്യയോടൊപ്പം സന്തോഷവതിയാണ്

മീനാക്ഷിയും കാവ്യയും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മകളുടെ സന്തോഷം ആഗ്രഹിക്കുന്ന പിതാവെന്ന നിലയില്‍ താരത്തിന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീടുള്ള സംഭവങ്ങളും വ്യക്തമാക്കി.

ദിലീപിന്റെ സ്വന്തം മീനൂട്ടി

മകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന പിതാവാണ് ദിലീപ്. മകളോടുള്ള സ്‌നേഹത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ താരം വാചാലനാവാറുണ്ട്. മകളുടെ തീരുമാനത്തിന് പ്രാധാന്യം നല്‍കുന്ന പിതാവാണ് ദിലീപ്.

വിവാഹത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു

ആദ്യ ഭാര്യയായ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം നേടിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷണാണ് ദിലീപ് രണ്ടാമത് വിവാഹിതനായത്. രണ്ടം വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ മകളുടെ അഭിപ്രായം തേടിയിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.

അച്ഛന്റെ മകള്‍

അമ്മയേക്കാള്‍ അച്ഛനോട് അടുപ്പമുള്ള താരപുത്രിയാണ് മീനാക്ഷി. അച്ഛനോടൊപ്പമാണ് ഇനിയുള്ള കാലമെന്ന തീരുമാനമെടുത്തതും മീനാക്ഷി തന്നെയാണ്. മകളുടെ മനസ്സറിയാവുന്ന അമ്മയാവട്ടെ ഇക്കാര്യത്തിന് തടസ്സമായി വന്നിട്ടുമില്ലായിരുന്നു.

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ വഴക്കാണെന്ന പ്രചാരണം

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന കുടുംബം കൂടിയാണ് ദിലീപിന്റേത്. ദിലീപിന്റെയും മീനാക്ഷിയും ജീവിതത്തിലേക്ക് കാവ്യാ മാധവന്‍ കടന്നുവന്നതിന് ശേഷം ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് മനസ്സിലായി.

അമേരിക്കന്‍ ഷോയില്‍ കാവ്യയ്‌ക്കൊപ്പം

നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യാ മാധവന്‍ ചിലങ്കയണിഞ്ഞത് അമേരിക്കയിലെ പരിപാടിക്ക് വേണ്ടിയായിരുന്നു. പരിപാടിയില്‍ കാവ്യയ്‌ക്കൊപ്പം സജീവ സാന്നിധ്യമായി മീനാക്ഷിയും കൂടെയുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ വൈറലായിരുന്നു.

മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍

മകള്‍ക്ക് നല്ലൊരു സുഹൃത്തിനെക്കൂടി നല്‍കുന്നതിന് വേണ്ടിയാണ് ദിലീപ് രണ്ടാമത് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. സിനിമയുടെ തിരക്കുകളിലും മറ്റുമായി നില്‍ക്കുന്നതിനിടയില്‍ എപ്പോഴും മകളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആധി കൂടിയായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. വിവാഹ കാര്യത്തില്‍ താരത്തിന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്.

English summary
The latest talk in the social media is the new picture of Dileep and Manju Warrier's daughter, which has been going viral over the past few days. A new picture of Meenakshi, which is said to be clicked during the Onam celebrations, has garnered the attention of both the audiences and media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam