ദിലീപ് മറുപടി നല്‍കാന്‍ പോകുന്നത് മകളിലൂടെ?
തന്നോട് പിണങ്ങി പിരിഞ്ഞുപോയ മഞ്ജുവാര്യരോട് മകള്‍ മീനാക്ഷിയിലൂടെ പകരം വീട്ടാനാണോ ജനപ്രിയനായകന്‍ ദിലീപ് ഒരുങ്ങുന്നത്. താനും മഞ്ജുവുമായി പിരിഞ്ഞുവെന്ന് ദിലീപ് വ്യക്തമാക്കിയതിന് പിന്നാലെ ഇവരുടെ മകള്‍ മീനാക്ഷി ഫേസ്ബുക്കില്‍ സ്വന്തം പേജ് തുടങ്ങിയിരിക്കുകയാണ്. തുടങ്ങിയിരിക്കുകയാണ്. മീനാക്ഷി ദിലീപ് എന്ന പേരില്‍ത്തന്നെയാണ് മീനാക്ഷിയുടെ ഫേസ്ബുക്ക് പേജ്. ഏപ്രില്‍ 2നാണ് പേജ് തുടങ്ങിയിരിക്കുന്നത്. ഇതുവരെ 23,233 ലൈക്കുകള്‍ പേജിന് ലഭിച്ചിട്ടുണ്ട്.
മഞ്ജുവാര്യര്‍ താന്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ പേജ് തുടങ്ങിയിരുന്നു. ഇപ്പോള്‍ മഞ്ജുവിന്റെ പേജിന് ഇതുവരെ 18 ലക്ഷം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെയും പരസ്യചിത്രങ്ങളുടെയുമെല്ലാം കാര്യങ്ങള്‍ മഞ്ജു ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്തായാലും ഇനി അമ്മയുടെയും മകളുടെയും പേജുകള്‍ തമ്മിലുള്ള മത്സരം കൂടി ഫേസ്ബുക്കില്‍ കാണാം.
വനിതയുടെ വിഷുപ്പതിപ്പില്‍ വന്നിരിക്കുന്ന അഭിമുഖത്തിന്റെ ചിത്രങ്ങളും ഒപ്പം മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹനാളിലെടുത്ത ചിത്രവും മീനാക്ഷിയുടെ പേജില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് മകളുമായി ദിലീപ് ഗുരുവായൂരില്‍ വന്നപ്പോള്‍ നടത്തിയ തുലാഭാരത്തിന്റെ ചിത്രവുമുണ്ട് ഈ പേജില്‍.
ഏറെനാളായി മഞ്ജുവും ദിലീപും തമ്മില്‍പ്രശ്‌നമാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് ഇവരിലൊരാള്‍ തങ്ങള്‍ പിരിഞ്ഞകാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മകള്‍ മഞ്ജുവിനൊപ്പം പോകാതെ തന്റെയൊപ്പം നില്‍ക്കുന്നുവെന്നതാണ് ദിലീപിന്റെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യം.
മീനാക്ഷിയ്ക്ക് വേണ്ടിയാണ് താന്‍ ജീവിയ്ക്കുന്നതെന്നും താനറിയുന്ന മഞ്ജു പാവമാണെന്നും മറ്റുള്ളവര്‍എന്തൊക്കേയോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ദിലീപ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മഞ്ജു വീണ്ടും അഭിനയരംഗത്ത് എത്തുന്നതിനോട് തനിയ്ക്ക് ഒരുകാലത്തും യോജിപ്പില്ലെന്നകാര്യവും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications