ദിലീപിനും അനൂപിനുമൊപ്പം മീനാക്ഷിയും! ചെറിയച്ഛന്റെ സിനിമയ്ക്ക് ആശംസ നേരാന്‍ മീനൂട്ടിയുമെത്തി!

Recommended Video

സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിലീപിന്റെ മകള്‍

മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിന് പിന്നാലെയായാണ് സഹോദരനായ അനൂപും സിനിമയില്‍ എത്തിയത്. ജേഷ്ഠ്യന്‍ അഭിനേതാവായി മാറിയപ്പോള്‍ നിര്‍മ്മാതാവിന്റെ റോളാണ് അനിയന്‍ ഏറ്റെടുത്തത്. നിര്‍മ്മാണത്തില്‍ നിന്നും സംവിധാനത്തിലേക്ക് കൂടി ചുവടുവെക്കുകയാണ് അനൂപ്. ദിലീപ് തന്നെയായിരുന്നു സഹോദരന്റെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. അദ്ദേഹമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ പൂജാ ചടങ്ങായിരുന്നു ഞായറാഴ്ച കൊച്ചിയില്‍ നടന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് അനൂപിനെ അനുഗ്രഹിക്കാനായി എത്തിയത്. ദിലീപ് മാത്രമല്ല മീനാക്ഷിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്ന മീനാക്ഷിയെ നാളുകള്‍ക്ക് ശേഷം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അച്ഛനും ചെറിയച്ഛനുമിടയിലായി നിന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. നമിത പ്രമോദിനൊപ്പം മുഖം മറച്ച് നിന്നിരുന്ന മീനാക്ഷിയെ ആരാധകര്‍ കണ്ടെത്തിയിരുന്നു. തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു നമിത പറഞ്ഞത്. ചെറിയച്ഛന്റെ പുതിയ തുടക്കത്തില്‍ മീനാക്ഷിയും സന്തോഷത്തിലാണ്.

മീനാക്ഷിയുമെത്തി

മീനാക്ഷിയുമെത്തി

ചെറിയച്ഛന്റെ സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മീനാക്ഷിയും എത്തിയിരുന്നു. പഠനത്തിരക്കുകളില്‍ നിന്നും ഇടവേളയെടുത്താണ് താരപുത്രി എത്തിയത്. അനൂപിന്റെ ഭാര്യയും മകനുമുള്‍പ്പടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പൂജ ചടങ്ങില്‍ പങ്കെടുത്തത്. അനിയന്റെ പുതിയ ചുവടുവെപ്പിന് തുടക്കമിട്ടത് ദിലീപായിരുന്നു. നിലവിളക്ക് കത്തിച്ചത് അദ്ദേഹമായിരുന്നു. ദിലീപിന് പിന്നാലെയായി മീനാക്ഷിയും സിനിമയിലേക്കെത്തുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. ടിക് ടോക്കിലൂടെ ഇടയ്ക്ക് മീനൂട്ടി എത്തിയപ്പോള്‍ ഈ താരപുത്രിയും സിനിമയിലെത്തുമോയെന്നായിരുന്നു ചര്‍ച്ച. എന്നാല്‍ സിനിമയല്ല മെഡിക്കല്‍ പഠനത്തോടാണ് തനിക്ക് താല്‍പര്യമെന്ന് വ്യക്തമാക്കുകയായിരുന്നു താരപുത്രി.

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയിലെ താരങ്ങളിലൊരാളാണ് മീനാക്ഷി. മഞ്ജു വാര്യരുടേയും ദിലീപിന്റെ മകളുടെയും വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. മകളെക്കുറിച്ച് വാചാലനായി ദിലീപും എത്താറുണ്ട്. മീനാക്ഷിയുടെ ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ അച്ഛന് മകള്‍ നല്‍കിയ പിന്തുണയെക്കുറിച്ച് ആരാധകര്‍ക്കും അറിയാവുന്നതാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ഈ താരപുത്രി.

നമിത പ്രമോദിനൊപ്പം

നമിത പ്രമോദിനൊപ്പം

അടുത്തിടെ നമിത പ്രമോദിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മുഖം മറച്ച് നില്‍ക്കുകയായിരുന്നു മീനാക്ഷി. നിമിഷനേരം കൊണ്ടായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ് തരംഗമായി മാറിയത്. മുഖം മറച്ച സുന്ദരി മീനൂട്ടി തന്നെയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ദിലീപിന്റെ ഭാഗ്യനായികമാരിലൊരാളാണ് നമിത. മീനൂട്ടി തന്റെ അടുത്ത സുഹൃത്താണെന്നും മിക്കപ്പോഴും തങ്ങള്‍ വിളിക്കാറുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

ദിലീപിന്റെ തിരിച്ചുവരവ്

ദിലീപിന്റെ തിരിച്ചുവരവ്

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി സ്വന്തമായ സ്ഥാനം നേടിയെടുത്ത് മുന്നേറിയ താരമാണ് ദിലീപ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ തവണയും അദ്ദേഹം എത്താറുള്ളത്. ശാരീരികമായ തയ്യാറെടുപ്പുകളും ആവശ്യമായി വരുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കനും അദ്ദേഹം തയ്യാറാവാറുണ്ട്. അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ തേടിയെത്തിയപ്പോഴും ആരാധകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. നാളുകള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. സമീപകാല സിനിമകളിലൊന്നായ ശുഭരാത്രിക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രങ്ങളും വീഡിയോയും

ചിത്രങ്ങളും വീഡിയോയും

അനൂപിന്റെ സിനിമയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. സിനിമാലോകത്തും നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേരാനായി എത്തിയത്. ദിലീപിന്റെ സഹൃത്തുക്കളായ ധര്‍മ്മജനും നാദിര്‍ഷയും നിര്‍മ്മാതാവായ രഞ്ജിത്തുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നായകനായി അര്‍ജുന്‍ അശോകന്‍

നായകനായി അര്‍ജുന്‍ അശോകന്‍

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 9ാമത്തെ സിനിമയാണിത്. എഡിറ്റിംഗിലൂടെയാണ് അനൂപ് സിനിമയിലേക്കെത്തുന്നത്. പിന്നീട് നിര്‍മ്മാണത്തിലും കൈവെച്ചു. ഇപ്പോ സംവിധാന രംഗത്തേക്ക് ചുവടുവെക്കുകയാണ്. എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും അദ്ദേഹത്തിന് വേണമെന്നും ദിലീപ് പറഞ്ഞിരുന്നു. മാസ്സ് എന്റര്‍ടൈനറായാണ് ചിത്രമൊരുക്കുന്നത്. അര്‍ജുന്‍ അശോകനാണ് ചിത്രത്തിലെ പ്രധാന താരം. അധികം വൈകാതെ തന്നെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X