»   » അടുത്തിടെ കണ്ടതില്‍ വെച്ച് നല്ലൊരു മമ്മൂട്ടി സിനിമ, സ്ട്രീറ്റ്‌ലൈറ്റ്‌സിനെക്കുറിച്ച് മീനാക്ഷി!

അടുത്തിടെ കണ്ടതില്‍ വെച്ച് നല്ലൊരു മമ്മൂട്ടി സിനിമ, സ്ട്രീറ്റ്‌ലൈറ്റ്‌സിനെക്കുറിച്ച് മീനാക്ഷി!

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി തിളങ്ങി നില്‍ക്കുകയാണ് മീനാക്ഷി. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് ഈ കൊച്ചുമിടുക്കി. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ സിനിമകളിലൂടെ ഈ മിടുക്കി പ്രേക്ഷകമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. എന്നോ ഞാനെന്റെ മുറ്റത്ത് എന്ന ഗാനത്തില്‍ അഭിനയിച്ച മീനാക്ഷി കുട്ടിക്കൂട്ടങ്ങളുടെയും താരമായി മാറുകയായിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ മിന്നാമിനുങ്ങായി ഒപത്തിലും ഈ കൊച്ചുമിടുക്കി എത്തിയിരുന്നു. മമ്മൂട്ടിയുടെ പുതിയ സിനിമയായ സ്ട്രീറ്റ്‌ലൈറ്റ്‌സ് കണ്ടതിനെക്കുറിച്ച് മീനാക്ഷി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആനിയുടെ അടുക്കളയിലേക്ക് ഉപ്പും മുളകുമായി നിഷാ ശാരംഗ്, വീഡിയോ വൈറലാവുന്നു, കാണൂ!

കുടുംബസമേതം കാണാന്‍ പറ്റിയ സിനിമയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സെന്ന് മീനാക്ഷി കുറിച്ചിട്ടുണ്ട്. കൂട്ടുകാരനായ ആദിഷും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നത് മറ്റൊരു സന്തോഷം. സിനിമ കണ്ടിറങ്ങിയതിന് ശേഷം ആദിഷിനേയും സംവിധായകന്‍ ഷാദംത്തിനേയും താന്‍ വിളിച്ചിരുന്നുവെന്നും അതോടെ അവരും സന്തോഷത്തിലായെന്നും മീനാക്ഷിയുടെ കുറിപ്പില്‍ പറയുന്നു.

Meenakshi

ജനുവരി 26നായിരുന്നു സ്ട്രീറ്റ്‌ലൈറ്റ്‌സ് തിയേറ്ററുകളിലേക്ക് എത്തിയത്. നവാഗതനായ ഷാദംത്ത് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടി, ലിജോ മോള്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ ഗംഭീരമായി അഭിനയിച്ചിട്ടുണ്ടെന്ന് മീനാക്ഷിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

English summary
Meenakshi's facebook post bout Streetligts.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam