കല്യാണക്കാര്യം പറഞ്ഞപ്പോള്‍ മീനൂട്ടി ചോദിച്ചു, മതിയായില്ല അല്ലേ...?
കഴിഞ്ഞ രണ്ട് ദിവസമായി ദിലീപിന്റെ രണ്ടാം കെട്ടിനെ കുറിച്ചാണ് പാപ്പരസികള്‍ പറഞ്ഞു നടക്കുന്നത്. വനിത മാഗസിന് നല്‍കിയ ദിലീപിന്റെ അഭിമുഖം വളച്ചൊടിയ്ക്കുകയായിരുന്നു ചിലര്‍. എന്നാല്‍ കഥ അങ്ങനെയല്ല. ഇനിയൊരു വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ദിലീപ് തീര്‍ച്ചയായും മകള്‍ മീനൂട്ടിയെ കുറിച്ച് ആലോചിക്കാതിരിക്കില്ല.
കല്യാണം വേണമോ വേണ്ടയോ എന്ന ആലോചന ഉണ്ടെന്നല്ലാതെ കല്യാണ ആലോചനകള്‍ നടന്നിട്ടില്ലെന്ന് ദിലീപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഐപാഡില്‍ പുതിയ ചിത്രത്തിനായുള്ള നായികയെ നോക്കുകയായിരുന്നു ദിലീപ്. സംവിധായകരും സുഹൃത്തുക്കളും കോ ഓര്‍ഡിറ്റേഴ്‌സും അയച്ച ചിത്രങ്ങളായിരുന്നു അത്.

പെട്ടന്ന് മീനൂട്ടി (മീനാക്ഷി) മുറിയിലേക്ക് കയറിവന്നു. കസവു സാരിയൊക്കെ ഉടുത്ത്, മുല്ലപ്പൂ ചൂടിയ ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു സ്‌ക്രീനില്‍. അതാരാണെന്ന് മീനൂട്ടിയ്ക്ക് അറിയണമായിരുന്നു. ചോദിച്ചപ്പോള്‍ അല്പം നാണം കുണുങ്ങി ദിലീപ് പറഞ്ഞു, കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പോരല്ലോ? ഒരു കല്യാണത്തെ കുറിച്ച്....
ദിലീപ് വീണ്ടും നാണം അഭിനയിച്ചു. മീനൂട്ടി ഒന്ന് തലയാട്ടിക്കൊണ്ട് ചോദിച്ചു, മതിയായില്ല, അല്ലേ...ഞാന്‍ ചിരിച്ചു പോയി. കാര്യം പറഞ്ഞതും മീനൂട്ടിയും ചിരിച്ചു- ദിലീപ് പറയുന്നു.
നിനച്ചിരിക്കാത്ത നേരത്ത് ഒരു ആക്‌സിഡന്റ് പോലെയാണ് തന്റെ ജീവിതമെന്ന് ദിലീപ് പറയുന്നു. നമ്മുടെ പകുതിയിനി ഒപ്പമില്ല. സത്യമിതാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തുന്നവരെയുള്ള പ്രശ്‌നമാണിത്. അത് പിന്നിടുന്നതോടെ നമ്മളെ ആശ്രയിച്ചു കഴിയുന്നവരുടെ മുഖം മുന്നില്‍ തെളിയും. ഞാന്‍ ചെയ്യുന്നത് എന്റര്‍ടെന്‍മെന്റ് സിനിമകളാണ്. മുഖം ആയുധമാക്കുന്ന നടന് സങ്കടപ്പെട്ടിരിയ്ക്കാന്‍ കഴിയില്ല. ഷോ മസ്റ്റ് ഗോ ഓണ്‍ എന്നല്ല- ദിലീപ് ചോദിക്കുന്നു.


Click it and Unblock the Notifications