»   » മോഹന്‍ലാലിന്റെ മകളാകണം, പൃഥ്വിരാജിന്റെ നായികയും!!! 'രാമച്ഛന്റെ നന്ദിനിക്കുട്ടി'യുടെ ആഗ്രഹങ്ങള്‍!!!

മോഹന്‍ലാലിന്റെ മകളാകണം, പൃഥ്വിരാജിന്റെ നായികയും!!! 'രാമച്ഛന്റെ നന്ദിനിക്കുട്ടി'യുടെ ആഗ്രഹങ്ങള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലേക്ക് ഒട്ടനേകം പുതുമുഖ നായികമാര്‍ കടന്നു വരുന്നുണ്ട്. അതുപോലെ ബാലതാരങ്ങള്‍. ദേശീയ തലത്തില്‍ വരെ ശ്രദ്ധനേടിയ ബാലതാരങ്ങളാല്‍ സമ്പന്നമാണ് മലയാള സിനിമ. ഇന്ന് ബാലതാരങ്ങളായി ക്യാമറയ്ക്ക് മുന്നിലെത്തുന്നവര്‍ പിന്നീട് നായികയായും നായകനായും എത്തുക സ്വാഭാവികം.

ആശങ്കകള്‍ക്ക് വിട, ആരാധകര്‍ക്ക് ആശ്വാസിക്കാം!!! പ്രണവ് ജീത്തു ജോസഫ് ചിത്രം അടുത്ത മാസം!!!

പാന്റ്‌സ് വാങ്ങാന്‍ കാശില്ലേ? അല്പ വസ്ത്രത്തിലുള്ള അമല പോള്‍ ചിത്രത്തിന് ഫേസ്ബുക്കില്‍ പൊങ്കാല!

ബാലതാരങ്ങളായി അരങ്ങേറി മലയാളത്തിന്റെ നായകനും നായികയും ആയി മാറിയ താരങ്ങള്‍ നിരവധിയുണ്ട് മലയാളത്തില്‍. പുതിയ ബാലതാരങ്ങളിലും അത്തരത്തിലുള്ള താരങ്ങളെ കണ്ടെത്താന്‍ കഴിയും. പലരും സിനിമയിലേക്ക് എത്തിയത് അവിചാരിതമായിട്ടാണെങ്കിലും വലുതാകുമ്പോള്‍ നായകനും നായികയുമായി മാറാനുള്ള അവരുടെ ആഗ്രഹം അവര്‍ മറച്ച് വയ്ക്കുന്നില്ല.

അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ഒരു നൊമ്പരമായി പ്രേക്ഷക മനസിലേക്ക് കയറിയ ബാലതാരമാണ് മീനാക്ഷി. എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് എന്ന് തുടങ്ങുന്ന ഗാനവും പാത്തു എന്ന കഥാപാത്രത്തേയും പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും മറക്കില്ല.

ആദ്യ ചിത്രം വണ്‍ ബൈ ടു

പ്രേക്ഷകര്‍ മീനാക്ഷിയെ ഏറ്റെടുത്ത ചിത്രം അമര്‍ അക്ബര്‍ അന്തോണിയാണെങ്കിലും മീനാക്ഷിയുടെ ആദ്യ ചിത്രം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ ബൈ ടു ആയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടുതലായതിനാല്‍ മീനാക്ഷിയുടെ രംഗങ്ങള്‍ കട്ട് ചെയ്തു കളയുകയായിരുന്നു.

ആഗ്രഹം തുറന്ന് പറഞ്ഞ് മീനാക്ഷി

കൈരളി ചാനലിലെ ജെബി ജംഗ്ഷനില്‍ പങ്കെടുക്കവെയാണ് തന്റെ ആഗ്രഹം മീനാക്ഷി തുറന്ന് പറഞ്ഞത്. തനിക്ക് മോഹന്‍ലാലിന്റെ മകളായും പൃഥ്വിരാജിന്റെ നായികയായും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് മീനാക്ഷി പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം ബാലതാരമായി മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ മകളായി

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഒപ്പത്തില്‍ മോഹന്‍ലാലിന്റെ മകള്‍ക്ക് തുല്യമായ കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ രഘുരാമന്‍ എന്ന കഥാപാത്രത്തെ രാമച്ഛന്‍ എന്ന് വിളിക്കുന്ന മീനാക്ഷിയുടെ കഥാപാത്രത്തെ മകളായി മോഹന്‍ലാല്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

നേരത്തേ പറഞ്ഞ ആഗ്രഹം

തനിക്ക് പൃഥ്വിരാജിന്റെ നായികയാകണം എന്ന ആഗ്രഹം മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. അമര്‍ അക്ബര്‍ അന്തോണി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇത്. തനിക്ക് പൃഥ്വിരാജിനെ പണ്ടേ ഇഷ്ടമാണെന്നും മീനാക്ഷി അന്ന് പറഞ്ഞിരുന്നു.

പൃഥ്വിരാജിന്റെ മറുപടി

മീനാക്ഷി തന്റെ ഈ ആഗ്രഹം പൃഥ്വിരാജിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു തന്റെ ആഗ്രഹം മീനാക്ഷി പൃഥ്വിരാജിനോട് വെളിപ്പെടുത്തിയത്. നമിതയെ മാറ്റി പകരം മീനാക്ഷിയെ നായികയാക്കിയാലോ എന്നായിരുന്നു തമാശ രൂപേണയുള്ള പൃഥ്വിയുടെ മറുപടി.

ദേശീയ പുരസ്‌കാരം നേടിയ താരം

സിനിമയില്‍ എത്തുന്നതിന് മുമ്പേ ദേശീയ പുരസ്‌കാരം നേടിയ താരമാണ് മീനാക്ഷി. ആല്‍ബങ്ങളിലൂടെയും ടെലിസിനിമകളിലൂടെയുമായിരുന്നു മീനാക്ഷിയുടെ ആഭിനയ ജീവിതം ആരംഭിച്ചത്. വര്‍ഷം എന്ന ടെലിസിനിമയിലെ അഭിനയത്തിനായിരുന്നു മീനീക്ഷിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.

English summary
Child actor Meenakshi is an audience favourite after her roles in Amar Akbar Anthony and Oppam. She recently attended the popular chat show JB Junction. During the show, Meenakshi opened up about her wish to play Mohanlal’s daughter and Prithviraj’s heroine in the future.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam