»   »  അപ്പുച്ചേട്ടന് വല്ലോം പറ്റുമോയെന്ന ആധിയായിരുന്നു, ആദി കണ്ടതിനെക്കുറിച്ച് മോഹന്‍ലാലിന്‍റെ 'മകള്‍'!

അപ്പുച്ചേട്ടന് വല്ലോം പറ്റുമോയെന്ന ആധിയായിരുന്നു, ആദി കണ്ടതിനെക്കുറിച്ച് മോഹന്‍ലാലിന്‍റെ 'മകള്‍'!

Posted By:
Subscribe to Filmibeat Malayalam

മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഒപ്പത്തിലെ ഗാനം കണ്ടവരാരും മീനാക്ഷിയെ മറന്നിട്ടുണ്ടാവില്ല. മോഹന്‍ലാലിന്റെ സ്വന്തം മകളല്ലെങ്കിലും മകളായി അഭിനയിച്ച ഈ കൊച്ചുമിടുക്കിയെ അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ലല്ലോ, ഒന്നിനൈന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളിലാണ് ഈ കൊച്ചുമിടുക്കി അഭിനയിച്ചിട്ടുള്ളത്. പല സിനിമകളിലും മികച്ച ഗാനങ്ങളുമുണ്ടായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

ഇനി അരുണ്‍ കുമാറിനൊപ്പം, വിവാഹിതയായതിന്‍റെ സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി, ചിത്രം വൈറല്‍, കാണൂ!

ആദിയുടെ സാറ്റലൈറ്റ് റൈറ്റിനായി ശക്തമായ പോരാട്ടം, റെക്കോര്‍ഡ് തുകയ്ക്ക് 2 ചാനലും ആദിയെ സ്വന്തമാക്കി!

ബെംഗളുരുവിലെ വിരുന്നിലും അതിസുന്ദരിയായി ഭാവന, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

പൃഥ്വിരാജിന്റെ ആരാധികയായ ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹങ്ങളിലൊന്ന് അതായിരുന്നു. ചേച്ചിക്ക് പിന്നാലെ അനിയനും സിനിമയിലേക്കെത്തുന്നുവെന്ന സന്തോഷവും അടുത്തിടെ മീനാക്ഷി പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് ചിത്രമായ രണത്തില്‍ പൃഥ്വിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് ആരിഷാണ്. പ്രണവ് മോഹന്‍ലാലിന്റെ ആദി കണ്ടതിന് ശേഷം മീനാക്ഷി കുറിച്ച വരികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാജാവിന്റെ മകന്റെ സിനിമ

രാജാവിന്റെ മകന്റെ സിനിമ കണ്ടതിനെക്കുറിച്ച് മീനാക്ഷി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആദിയുടെ ഫ്‌ളക്‌സ് ബോര്‍ഡിന് അടുത്ത നില്‍ക്കുന്ന ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആശീര്‍വാദില്‍ത്തന്നെ പോയി

രാജാവിന്റെ തിയേറ്ററില്‍ ( ആശീര്‍വാദ് സിനിമാസ്) പോയാണ് ആദി കണ്ടതെന്ന് മീനാക്ഷി കുറിച്ചിട്ടുണ്ട്. ആദി കാണുന്നതിനിടയില്‍ തന്നെ അലട്ടിയ ആധിയെക്കുറിച്ചും കൊച്ചുമിടുക്കി വിശദീകരിച്ചിട്ടുണ്ട്.

അപ്പുച്ചേട്ടന് വല്ലോം പറ്റുമോയെന്ന ആധി

ആദി കാണുന്നതിനിടയില്‍ അപ്പുച്ചേട്ടന് വല്ലോം പറ്റുമോയെന്ന ആദിയായിരുന്നു തന്നെ അലട്ടിയത്. പാര്‍ക്കൗര്‍ പരിപാടി പെണ്‍കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുമോയെന്നും മീനാക്ഷി ചോദിക്കുന്നുണ്ട്.

ആരിഷിന്റെ ആവശ്യം

ആദി കണ്ട് വന്നതില്‍പ്പിന്നെ ആരിഷ് ഈ ആവശ്യം വീട്ടില്‍ ഉന്നയിച്ചിട്ടുണ്ട്. പാര്‍ക്കൗര്‍ പഠിക്കണമെന്നാണ് അവന്റെ ഇപ്പോഴത്തെ ആഗ്രഹമെന്നും മീനാക്ഷി പറയുന്നു. മീനാക്ഷിയുടെ അനുജനാണ് ആരിഷ്.

വില്ലന്‍ റെഡ്ഡിയായി അമ്മ

വില്ലന്‍ റെഡ്ഡിയുടെ സ്ഥാനത്താണ് ഇപ്പോ അമ്മ. അനുജനെ പിടിക്കാന്‍ നടക്കുവാ, ഇതിനോടകം തന്നെ വീട്ടിലെ പാത്രങ്ങളുടെ കാര്യത്തില്‍ അവനൊരു തീരുമാനമാക്കിയിട്ടുണ്ട്.

ഷറഫു ചേട്ടന്‍ കരയിപ്പിച്ചു

സിദ്ദിഖങ്കിളും ലെന ചേച്ചീം അനുശ്രീ ചേച്ചിയുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പിന്നെ ഷറഫു ചേട്ടനാണ് കരയിപ്പിച്ചതെന്നും മീനാക്ഷി പറയുന്നു.

ഇനിയും കാണൂ

എന്തായലും ആദി ഇഷ്ടമായി, ഇനിയും കാണാന്‍ പോകും, മീനാക്ഷിയുടെ പോസ്റ്റ് വായിക്കൂ.

ചേച്ചിക്ക് പിന്നാലെ അനിയനും

മീനാക്ഷിക്ക് പിന്നാലെ അനിയന്‍ ആരിഷും സിനിമയിലേക്ക് എത്തുകയാണ്. പൃഥ്വിരാജ് ചിത്രമായ രണത്തില്‍ പൃഥ്വിയുടെ കുട്ടിക്കാലമാണ് ആരിഷ് അവതരിപ്പിക്കുന്നത്.

English summary
Meenaksi's facebook post about Aadhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam