മീര വീണ്ടും മമ്മൂട്ടിയോടൊപ്പം
മികച്ച അഭിനേതാവിനുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള മമ്മൂട്ടിയും മീരാ ജാസ്മിനും മത്സരിച്ചഭിനയിക്കുന്നതാണ് ഒരേ കടലില്‍ കണ്ടത്. അപാരമായ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെ ഇരുവരും ഗംഭീരമാക്കി. മത്സരത്തില്‍ മൂന്ന് തവണ ഭരത് നേടിയ മമ്മൂട്ടിയെ ഒരു വട്ടം ഉര്‍വശി പട്ടം സ്വന്തമാക്കിയ മീര പിന്നിലാക്കിയോ എന്നൊരു സംശയവും പ്രേക്ഷകര്‍ക്ക് തോന്നാതിരുന്നില്ല.
ആ മത്സരം ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്ക് കാണാം. ഇത്തവണയും ഒരു ഓഫ് ബീറ്റ് ചിത്രത്തിലാണ് ഈ അഭിനയപ്രതിഭകള്‍ ഒന്നിക്കുന്നത്. മമ്മൂട്ടിയെ നായനാക്കി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന കുട്ടിസ്രാങ്കിലാണ് മീര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ മീരയുള്‍പ്പെടെ മൂന്ന് നായികമാരുണ്ട്. ഒരേ കടല്‍ പോലെ മമ്മൂട്ടിയും മീരയും ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങള്‍ കുട്ടിസ്രാങ്കിലുമുണ്ടാവും.
മമ്മൂട്ടിയും മീരയും ആദ്യമായാണ് ഷാജി എന്‍.കരുണിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിനേതാക്കള്‍ക്ക് ദേശീയാംഗീകാരങ്ങള്‍ക്ക് വഴിതുറന്നിട്ടുള്ള ചിത്രങ്ങളാണ് ഷാജിയുടേത്. കുട്ടിസ്രാങ്ക് മമ്മൂട്ടിക്കും മീരക്കും വീണ്ടും അവാര്‍ഡുകളിലേക്ക് വഴി തുറക്കുമോ?


Click it and Unblock the Notifications