twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവതാരക മീര അനിൽ വിവാഹിതയാവുന്നു! വിഷ്ണുവാണ് വരന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്

    |

    മലയാള സിനിമാ, ടെലിവിഷന്‍ രംഗത്ത് ഏറ്റവുമധികം വിവാഹങ്ങള്‍ നടന്നൊരു വര്‍ഷമാണ് കടന്ന് പോയത്. എന്നാല്‍ 2019 നെക്കാള്‍ കിടിലന്‍ താരവിവാഹങ്ങള്‍ ഈ വര്‍ഷം ഉണ്ടാവുമെന്നാണ് സൂചനകള്‍ വരുന്നത്. 2020 ലെ ആദ്യം തന്നെ ടെലിവിഷന്‍ അവതാരകയായ മീര അനില്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്തകളാണ് വന്നിരിക്കുന്നത്.

    മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്ത് അറിഞ്ഞത്. വിഷ്ണു എന്നയാളാണ് മീരയുടെ വരന്‍. പിങ്ക് നിറമുള്ള സാരി ഉടുത്തായിരുന്നു മീര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു.

    meera-anil

    ബിഗ് ബോസില്‍ 2 പ്രണയകഥകള്‍ വെളിപ്പെടുത്തി മത്സരാര്‍ഥികള്‍! ഫുക്രു നിസാരക്കാരനല്ല, ആദ്യദിനം പൊളിച്ചുബിഗ് ബോസില്‍ 2 പ്രണയകഥകള്‍ വെളിപ്പെടുത്തി മത്സരാര്‍ഥികള്‍! ഫുക്രു നിസാരക്കാരനല്ല, ആദ്യദിനം പൊളിച്ചു

    ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ അവതാരകയായി തിളങ്ങി നില്‍ക്കുകയായിരുന്നു മീര അനില്‍. തിരുവനന്തപുരം സ്വദേശിയായ മീര സിവില്‍ എന്‍ജീനിയറിങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണ മേഖലയിലേക്ക് എത്തിയത്. ടെലിവിഷന്‍ അവതരണത്തിന് പുറമേ സ്റ്റേജ് പരിപാടികളിലും മീര ഇപ്പോള്‍ സജീവ സാന്നിധ്യമാണ്.

    Read more about: meera മീര
    English summary
    Meera Anil Got Engaged
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X