സംഗീതം പോലെ പ്രണയം

By Staff

തന്റെ ജീവിതത്തില്‍ മാണ്ഡൊലിന്‍ സംഗീതം പോലെ പ്രണയം പടരുകയാണെന്ന് മീര വെളിപ്പെടുത്തുമ്പോള്‍ ഇതുവരെ മീരയുടെ പ്രണയത്തെ കുറിച്ച് വന്ന പല വാര്‍ത്തകള്‍ക്കു മറുപടി കൂടിയാകുന്നു അത്.

മാണ്ഡൊലിന്‍ സംഗീതജ്ഞന്‍ യു.രാജേഷുമായി മീര പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. അക്കാര്യം ഇപ്പോള്‍ മീര സ്ഥിരീകരിക്കുകയാണ്. താന്‍ രാജേഷിനെ വിവാഹം ചെയ്യുമെന്നും മീര സൂചിപ്പിക്കുന്നു.

രാജേഷിനൊപ്പം പല സ്ഥലങ്ങളിലും നേരത്തെ മീരയെ കണ്ടിരുന്നു. അപ്പോഴൊക്കെ മീര രാജേഷുമായുള്ള ബന്ധത്തെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാന്‍ തയ്യാറായില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന ഗോസിപ്പ് പരന്നത് മീരയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഇങ്ങനെയൊരു ഗോസിപ്പ് പരന്ന സമയത്ത് മീര കല്‍ക്കത്താ ന്യൂസിന്റെ ചിത്രീകരണവേളയിലായിരുന്നു. ആ സമയത്ത് കൃത്യമായി ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്താതെ മീര ഷൂട്ടിംഗ് യൂണിറ്റിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏതായാലും അത്തരം ഗോസിപ്പുകളുണ്ടാക്കുന്ന മാനസികമായ അലോസരങ്ങളെ മീര അതിജീവിച്ചിരിക്കുന്നു. താന്‍ രാജേഷുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുമ്പോള്‍ മീര ഏറെ പ്രസന്നവതിയാണ്. പ്രസന്നമായ ഒരു ജീവിതം ഒരു പ്രതീക്ഷയായി ഇപ്പോള്‍ മീരയുടെ മനസിലുണ്ട്.

മുന്‍ പേജ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X