മീര ദിലീപിന്റെ രണ്ടാമത്തെ ഇഷ്ടനായിക
സൂത്രധാരനില്‍ ദിലീപിന്റെ നായികയായാണ് മീരാ ജാസ്മിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ അരങ്ങേറ്റം പിഴച്ചില്ല. പിന്നീട് ഗ്രാമഫോണിലും പെരുമഴക്കാലത്തിലും മീര ദിലീപിന്റെ നായികയായി.
ഒരു ഇടവേളക്കു ശേഷം വിനോദയാത്രയിലൂടെയാണ് ദിലീപും മീരയും വീണ്ടും ഒന്നിച്ചത്. ആ ചിത്രം സൂപ്പര്‍ഹിറ്റായി. പിന്നീട് കല്‍ക്കത്താ ന്യൂസിലും ഇരുവരും നായികാനായകന്മാരായി. ശരാശരി വിജയം നേടിയ ആ ചിത്രത്തിലെ ദിലീപിന്റെയും മീരയുടെയും പ്രകടനം പ്രശംസ പിടിച്ചുപറ്റുകയാണ്.
അമ്മയുടെ ട്വന്റി ട്വന്റിയാണ് മീരയും ദിലീപും ഒരുമിക്കുന്ന അടുത്ത ചിത്രം. മലയാളത്തിലെ എല്ലാ പ്രമുഖതാരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് മീര വേഷമിടുന്നത്.
മീരയും ദിലീപും നായികാനായകന്‍മാരാകുന്ന ആറാമത്തെ ചിത്രമാണ് ട്വന്റി ട്വന്റി. മീരയുടെ നായകനായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് ദിലീപാണ്. യുവനായകനായ പൃഥ്വിരാജിനൊപ്പം മീര രണ്ടു ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മോഹന്‍ലാലിനൊപ്പം മീര അഭിനയിച്ചത് ചിത്രീകരണം നടന്നുവരുന്ന സത്യന്‍ ചിത്രം ഉള്‍പ്പെടെ രണ്ടു ചിത്രത്തിലാണ്. കുട്ടിസ്രാങ്ക് പൂര്‍ത്തിയായാല്‍ മീര രണ്ടാമതും മമ്മൂട്ടിയുടെ നായികയാവും.
കാവ്യാ മാധവന്‍ കഴിഞ്ഞാല്‍ ദീലിപിനൊപ്പം കൂടുതല്‍ ചിത്രങ്ങളില്‍ നായികയായ നടി എന്ന സ്ഥാനം മീരയ്ക്കാണ്. കാവ്യ 14 ചിത്രങ്ങളിലാണ് ദിലീപിന്റെ നായികയായിട്ടുള്ളത്.


Click it and Unblock the Notifications