»   » മീരയ്ക്ക് പ്രിയം ഹോളിവുഡിനോട്

മീരയ്ക്ക് പ്രിയം ഹോളിവുഡിനോട്

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ ഒരു സിനിമ ചെയ്യാനൊരുങ്ങുകയാണ് നടി മീര ജാസ്മിന്‍. സിനിമയില്‍ നിന്ന് മാറി നിന്ന സമയം അത്രയും താന്‍ ആസ്വദിക്കുകയായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. യാത്ര, പാചകം അങ്ങനെ തന്റെ ഇഷ്ടങ്ങള്‍ ഓരോന്നും ആവോളം ആസ്വദിച്ച സമയമായിരുന്നു അത്. മീരയുടെ ഇഷ്ടം ഇതില്‍ ഒതുങ്ങുന്നില്ല, ഹോളിവുഡ് ചിത്രങ്ങളോടും നടിയ്ക്ക് പ്രിയം തന്നെ.

ഹോളിവുഡ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ നിരത്തുന്ന പതിവ് കാരണങ്ങളൊന്നുമല്ല മീരയെ ഇംഗ്ലീഷ് ചിത്രങ്ങളുടെ ആരാധികയാക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലാണ് മികച്ച പശ്ചാത്തല സംഗീതം ഉള്ളതെന്നാണ് നടി പറയുന്നത്. അതുകൊണ്ടു തന്നെ ഈ സിനിമകള്‍ വീണ്ടും കാണാന്‍ തോന്നാറുണ്ട്.

ഇന്ത്യന്‍ സംഗീതത്തേക്കാള്‍ വെസ്‌റ്റേണ്‍ ക്ലാസിക്കിനെ ആരാധിക്കുന്ന മീരയുടെ ഏറ്റവും വലിയ ആഗ്രഹവും ഒരു വെസ്‌റ്റേണ്‍ ഗായകസംഘത്തില്‍ അംഗമാവുക എന്നത് തന്നെയാണ്. ബാബു ജനാര്‍ദ്ദനന്റെ ലിസമ്മയുടെ വീട് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ നടി. മീരയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു കഥാപാത്രമാണ് ലിസമ്മ. ചിത്രത്തില്‍ മീര നാലു ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

English summary
Actress Meera Jasmine says that she likes to watch Hollywood movies.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam