മീര വീണ്ടും യുവതാരങ്ങള്‍ക്കൊപ്പം
മീരാ ജാസ്മിന്‍ ഒടുവില്‍ അഭിനയിച്ച അഞ്ച് ചിത്രങ്ങളിലും മലയാളത്തിലെ മുതിര്‍ന്ന താരങ്ങളായിരുന്നു നായകന്‍മാര്‍. മമ്മൂട്ടിയുടെ മോഹന്‍ലാലിന്റെയും ദിലീപിന്റെയും നായികയായി മീര മാറി മാറി വേഷമിടുകയായിരുന്നു.
മീര ഏറ്റവുമൊടുവില്‍ അഭിനയിച്ച ഇന്നത്തെ ചിന്താവിഷയത്തില്‍ മോഹന്‍ലാലാണ് നായകന്‍. കല്‍ക്കത്താ ന്യൂസിലും വിനോദയാത്രയിലും ദിലീപിന്റെ നായികയായി. ഒരേ കടലില്‍ മമ്മൂട്ടിയുടെ നായികയായാണ് അഭിനയിച്ചത്. രസതന്ത്രത്തില്‍ മീര മോഹന്‍ലാലിന്റെ നായികയായിരുന്നു.
മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഞ്ച് ചിത്രങ്ങള്‍ അഭിനയിച്ചതിനു ശേഷം മീര വീണ്ടും ഒരു യുവതാര ചിത്രത്തില്‍ വേഷമിടുകയാണ്. സ്വപ്നക്കൂട് പോലെ ഒരു യുവതാര ചിത്രം. ഒരേ കടലിലും കല്‍ക്കത്താ ന്യൂസിലുമൊക്കെ ഏറെ സങ്കീര്‍ണസ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷമാണ് മീര അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ശൈലിയിലുള്ള ഒരു യുവതാര ചിത്രത്തില്‍ അഭിനയിക്കുന്നത്.
സ്വപ്നക്കൂടിന്റെ സംവിധായകന്‍ കമലൊരുക്കുന്ന ചിത്രത്തിന്റെ പേര് മിന്നാമിന്നിക്കൂട്ടം എന്നാണ്. മീരയെ കൂടാതെ നരേന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, റോമ, രാധിക എന്നീ യുവതാരങ്ങളാണ് ഈ ചിത്രത്തില്‍ മിന്നാമിന്നികൂട്ടമായി തിളങ്ങാനെത്തുന്നത്.
ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് കമല്‍ തന്നെയാണ്. അനില്‍ പനച്ചൂരാന്റെ ഗാനങ്ങള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം മനോജ് പിള്ള.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മീരയുടെ ശാലീന അഴക്


Click it and Unblock the Notifications