»   » 15 വര്‍ഷം തുടര്‍ച്ചയായി ജോലി, ഇഷ്ടം തോന്നിയില്ല ഒന്നിനോടും, ഇടവേള എടുത്തതിനെ കുറിച്ച് മീരാ ജാസ്മിന്‍

15 വര്‍ഷം തുടര്‍ച്ചയായി ജോലി, ഇഷ്ടം തോന്നിയില്ല ഒന്നിനോടും, ഇടവേള എടുത്തതിനെ കുറിച്ച് മീരാ ജാസ്മിന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി മീരാ ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തി. ഡോണ്‍ മാക്‌സ് സംവിധാനം ചെയ്ത പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ച് വരവ്. അനൂപിന്റെ നായിക വേഷമാണ് ചിത്രത്തില്‍. നവംബര്‍ 25ന് പ്രദര്‍ശനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ച് വരുന്നത്.

വീണ്ടും സിനിമയില്‍ സജീവമാകനാണ് താരത്തിന്റെ തീരുമാനം. ഇനി നല്ല ചിത്രങ്ങളുടെ ഭാഗമാകണം. കോമഡി ചിത്രങ്ങളില്‍ അഭിനയിക്കാനാണ് തനിക്കിപ്പോള്‍ ആഗ്രഹമെന്നും മീര ജാസ്മിന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. സിനിമയില്‍ നിന്ന് ഇടവേള എടുത്തതിനെ കുറിച്ചും നടി പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

ഈ ബ്രേക്ക് വേണം

പതിനഞ്ച് വര്‍ഷം ഒരിടവേളയില്ലാതെ ജോലി. ഒട്ടും തൃപ്തി തോന്നാത്ത കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തിയതെന്ന് മീര ജാസ്മിന്‍ പറഞ്ഞു. അതുക്കൊണ്ട് തന്നെയാണ് ഒരിടവേള വേണമെന്ന് എനിക്ക് തോന്നിയത്.

ദുബായില്‍ സെറ്റിലായി

എനിക്ക് ദുബായില്‍ സെറ്റിലായി. അതിന് എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു. ആ സമയത്ത് ഒത്തിരി കഥകള്‍ കേട്ടിരുന്നു. പക്ഷേ സംതൃപ്തി തോന്നുന്ന ഒരു വേഷം വരാനായി കാത്തിരുന്നു.

രണ്ട് വര്‍ഷം

ബ്രേക്കെടുത്ത രണ്ട് വര്‍ഷത്തെ കുറിച്ചും താരം പറഞ്ഞു. ഒരുപാട് ട്രാവല്‍ ചെയ്തു. റിലാക്‌സ് ചെയ്ത കാലമാണ് കടന്ന് പോയത്. പാചകവും പഠിച്ചു. മീര ജാസ്മിന്‍ പറയുന്നു.

പത്ത് കല്‍പ്പനകളിലേക്ക്

സംവിധായകന്‍ ഡോണ്‍ മാക്‌സ് ചിത്രത്തിലെ കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. നല്ലൊരു വിഷയം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി തോന്നുന്നുണ്ട്.

നല്ല കഥകളുണ്ട്

നല്ല കഥകളും കഥാപാത്രങ്ങളും ഉണ്ട്. പക്ഷേ ചേര്‍ന്ന കഥാപാത്രങ്ങള്‍ വരണമെന്നും മീരാ ജാസ്്മിന്‍ പറയുന്നു.

English summary
Meera Jasmin abour her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam