മിസ് ലേഖയായി മീരാ ജാസ്മിനെത്തുന്നു

By Nirmal Balakrishnan

Meera Jasmin
നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയനായ ഷാജിയെം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മീരാ ജാസ്മിന്‍ മലയാളത്തില്‍ വീണ്ടുമൊരു ശക്തമായ കഥാപാത്രവുമായി എത്തുന്നു. 'മിസ് ലേഖാ തരൂര്‍' കാണുന്നത് എന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ബദ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗത്തില്‍ നായികയായി തിരിച്ചെത്തിയ മീരാ ജാസ്മിന്‍ ഈ ചിത്രം പൂര്‍ത്തിയാക്കാതെ മടങ്ങിപോയെന്ന ആരോപണമുണ്ടായിരുന്നു. മീരാ ജാസ്മിന്റെ കഥാപാത്രത്തിന് വന്‍ പ്രാധാന്യമുള്ള ഈ ചിത്രം ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനിടെയാണ് ഷാജിയെമ്മിന്റെ ചിത്രത്തില്‍ മീര നായികയാകുന്നത്. അമേരിക്കന്‍ ഡ്രീംസ്, നിഴലുകള്‍ എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനായ സംവിധാകനാണ് ഷാജിയെം.

ഗെയിം ഷോ അവതാരികയായ ലേഖയായിട്ടാണ് മീര അഭിനയിക്കുന്നത്. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായ കാഴ്ചകള്‍ ഉള്ള ആളാണ് ലേഖാ തരൂര്‍. ലേഖയുടെ ഫിസിക്കല്‍ ട്രെയിനര്‍ ആയ ഡോ. അലക്‌സ് ആയിട്ടാണ് ബദ്രി അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, കൃഷ്ണ, സുനില്‍ സുഗത, അരുണ്‍ ഘോഷ് എന്നിവരാണ് മറ്റു താരങ്ങള്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് രമേഷ് നാരായണ്‍ ആണ്.

ലോഹിതദാസിന്റെ സൂത്രധാരനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മീരാ ജാസ്മിന്‍ അടുത്തിടെയായി സിനിമയില്‍ സജീവമല്ല. തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചെങ്കിലും എവിടെയും ഉറച്ചു നില്‍ക്കാത്ത പ്രകൃതമാണ് മീരയ്ക്ക്. മലയാളത്തില്‍ നിരവധി നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ തേടിയെത്തിയെങ്കിലും അതൊന്നും സ്വീകരിക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന മീര ലിസാമ്മയുടെ വീട് എന്ന ചിത്രവും പൂര്‍ത്തിയാക്കിയിട്ടില്ല.

സംവിധായകനും നിര്‍മാതാവിനും തലവേദനയുണ്ടാക്കുന്ന രീതിയിലാണ് മീരയുടെ സ്വഭാവമെന്നാണ് അണിയറ വര്‍ത്തമാനം. മിസ് ലേഖാ തരൂരിലൂടെ തന്റെ ചീത്തപേരു മാറ്റാന്‍ മീര ശ്രമിക്കുമെന്നു പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X