മീരാ ജാസ്‌മിനും കൂട്ടര്‍ക്കുമെതിരെ അമര്‍നാഥ് പ്രക്ഷോഭകരുടെ ആക്രമണം
ഹൈദരാബാദ്: കശ്‌മീരില്‍ ഷൂട്ടിംഗിനിടെ നടി മീരാ ജാസ്‌മിനും കൂട്ടര്‍ക്കുമെതിരെ അമര്‍നാഥ് പ്രക്ഷോഭകരുടെ ആക്രമണ ശ്രമം.
തിങ്കളാഴ്‌ച വൈകീട്ട് തെലുങ്ക് ചിത്രമായ 'ബങ്കാരു ബാബു' എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് മീര, തെലുങ്ക് താരം ജഗപതി ബാബു തുടങ്ങിവരുള്‍പ്പെട്ട സംഘത്തെ പ്രക്ഷോഭകര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.
ആര്‍ക്കും പരുക്കുകളൊന്നുമില്ല. ചിത്രീകരണം അലങ്കോലപ്പെട്ടു. പരിഭ്രാന്തരായ താരങ്ങള്‍ ഉടന്‍തന്നെ സുരക്ഷിത സ്ഥലത്തേയ്‌ക്ക് മാറി. ശ്രീനഗറിലെ സോനാ മാര്‍ഗില്‍ മീരയും ജഗപതി ബാബുവും ഉള്‍പ്പെട്ട ചില രംഗങ്ങള്‍ ചിത്രീകരിക്കവെയാണ് പ്രക്ഷോഭകര്‍ ഷൂട്ടിംഗ് സ്ഥലത്തെത്തിയത്.
സംഭവത്തെത്തുടര്‍ന്ന് യൂണിറ്റിനും നടീനടനന്മാര്‍ക്കും പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മീരയും കൂട്ടരും ബുധനാഴ്‌ച ഹൈദരാബാദില്‍ തിരിച്ചെത്തുമെന്നാണ് സൂചന. അമര്‍നാഥ് പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് കശ്‌മീരില്‍ സിനിമാ യൂണിറ്റുകള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.


Click it and Unblock the Notifications