കയര്‍ തൊഴിലാളിയായി മീര ജാസ്മിന്‍

By Lakshmi

വലിയൊരു ഇടവേളയ്ക്കുശേഷം മലയാളസിനിമയില്‍ മീരാ ജാസ്മിന്‍ കാലം തിരിച്ചെത്തുകയാണ്. മീര നായികയാകുന്ന ഒന്നിലേറെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ പ്രധാനപ്പെട്ടൊരു ചിത്രമാണ്. ഇതിനുമപ്പുറം. പ്രണയത്തിന്റെ പേരില്‍ എടുത്തുചാടിയ ഒരു പെണ്ണിന്റെ ജീവിതത്തിലുണ്ടാകുന്ന തിക്താനുഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രം.

രുക്മിണിയെന്ന കയര്‍ തൊഴിലാളിയായിട്ടാണ് ചിത്രത്തില്‍ മീര അഭിനയിക്കുന്നത്. നവാഗതനായ മനോജ് ആലുങ്കല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിയസ് ഖാനാണ് നായകനാകുന്നത്. ആഗ്‌ന മീഡിയായുടെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

കയര്‍ തൊഴിലാളിയായി മീര

കയര്‍ തൊഴിലാളിയായി മീര ജാസ്മിന്‍

രുക്മിണിയെന്ന കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് മീര അഭിനയിക്കുന്നത്. ചൊവ്വാദോഷമുള്ള യുവതിയ്ക്ക് വീട്ടുകാര്‍ വളരെ ബുദ്ധിമുട്ടി വിവാഹം നിശ്ചയിയ്ക്കുകയും വിവാഹത്തിന് തലേന്ന് രുക്മിണി കാമുകനൊപ്പം ഒളിച്ചോടുകയും ചെയ്യുകയാണ്.

കാമുകനായി റിയാസ് ഖാന്‍

കയര്‍ തൊഴിലാളിയായി മീര ജാസ്മിന്‍

മീരയുടെ കാമുകനായിട്ടാണ് റിയാസ് ഖാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പതിവ് പൊലീസ്, വില്ലന്‍ വേഷങ്ങളില്‍ നിന്നും റിയാസ് ഖാന് ലഭിയ്ക്കുന്നൊരു മോചനാണ് ഈ വേഷം.

നിസ്സഹായയാകുന്ന സ്ത്രീ

കയര്‍ തൊഴിലാളിയായി മീര ജാസ്മിന്‍

പ്രണയത്തിലേയ്ക്ക് എടുത്തുചാടുകയും ഒടുക്കും സ്വത്ത് മോഹിച്ച ്പ്രണയിച്ചയാളുടെ തനിനിറം കാണേണ്ടിവരുകയും ചെയ്യുന്ന കഥാപാത്രമാണ് മീരയുടെ രുക്മിണി. രണ്ട് കുട്ടികളുടെ അമ്മയാകുന്ന രുക്മിണിയ്ക്ക് പിന്നീട് കയര്‍ തൊഴിലാളിയായി ജീവിയ്‌ക്കേണ്ടിവരുകയാണ്.

ലക്ഷ്മി പ്രിയ

കയര്‍ തൊഴിലാളിയായി മീര ജാസ്മിന്‍

ചിത്രത്തിലെ മറ്റൊരു നായികയായി എത്തുന്നത് ലക്ഷ്മി പ്രിയയാണ്. രുക്മിണിയെ ഉപേക്ഷിച്ച് റിയാസ് ഖാന്റെ കഥാപാത്രം പ്രണയിക്കുന്ന രണ്ടാമത്തെ സ്ത്രീയാണ് ലക്ഷ്മി പ്രിയ അവതരിപ്പിക്കുന്ന ദേവു എന്ന കഥാപാത്രം.

തിരക്കഥ

കയര്‍ തൊഴിലാളിയായി മീര ജാസ്മിന്‍

മനോജ് ആലുങ്കല്‍, ഭരതന്‍ ഞാറയ്ക്കല്‍, ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കഥയും സംവിധാനവും മനോജ് ആലുങ്കലാണ്.

മറ്റു താരങ്ങള്‍

കയര്‍ തൊഴിലാളിയായി മീര ജാസ്മിന്‍

സിദ്ധിഖ്, ലാലു അലക്‌സ്, ടോണി, വിജയകുമാര്‍, കലാശാല ബാബു, നാരായണന്‍കുട്ടി, വാഴൂര്‍ രാജന്‍, ലക്ഷ്മിപ്രിയ, സോന നായര്‍, കുളപ്പുള്ളി ലീല, മീനാ ഗണേശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചേര്‍ത്തല

കയര്‍ തൊഴിലാളിയായി മീര ജാസ്മിന്‍

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ചേര്‍ത്തലയാണ്. ചേര്‍ത്തലയിലെ ചകിരിത്തൊഴിലാളികള്‍ക്കിടയിലും മറ്റുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

സംഗീതം

കയര്‍ തൊഴിലാളിയായി മീര ജാസ്മിന്‍

വിദ്യാധരനാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X