മീരാ ജാസ്‌മിന്‍ ദേവദാസിയാകുന്നു
മലയാളത്തില്‍ നിന്നും ചുവടുമാറ്റി തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച മീരാ ജാസ്‌മിന്‍ കന്നഡത്തിലും വിജയനായികയെന്ന പദവി നേടുന്നു. മീരയുടെ അടുത്ത കന്നഡച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.
റിലയന്‍സ് എന്റര്‍ടെയ്‌ന്‍മെന്റ് നിര്‍മ്മിക്കുന്ന 'ഇജോഡു'വിലൂടെയാണ് മീര വീണ്ടും കന്നഡ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഇതില്‍ യുടെ വേഷമാണ് മീര ചെയ്യുന്നത്. പ്രശസ്‌ത സംവിധായകന്‍ എംഎസ് സത്യുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കര്‍ണ്ണാടകത്തിലെ ഹാസന്‍ ജില്ലയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
കന്നഡ താരങ്ങളായ അനിരുദ്ധ, ശ്രീവത്സ മുതലായവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'മൗര്യ' എന്ന ചിത്രത്തിലൂടെ പുനിത് രാജ്‌കുമാറിന്റെ നായികയായിട്ടായിരുന്നു കന്നഡത്തില്‍ മീരയുടെ അരങ്ങേറ്റം. സ്‌പോട്ട് ഡബ്ബിംഗാണ് അണിയറക്കാര്‍ ചിത്രത്തിനായി അവലംബിച്ചിരിക്കുന്നത്.
അതിനാല്‍ ദീര്‍ഘമായ ഡയലോഗുകളും മറ്റും പറയുന്നത് തന്നെ സംബന്ധിച്ച് തീര്‍ത്തും വെല്ലുവിളിയാണെന്ന് മീര പറയുന്നു. ആദ്യ ചിത്രമായ 'സൂത്രധാരനി'ല്‍ ദേവദാസികള്‍ക്കിടയില്‍ വളരുന്ന ഒരു പെണ്‍കുട്ടിയുടെ വേഷമായിരുന്നു മീര അവതരിപ്പിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍ ![]()
![]()
![]()
![]()
ഇന്നത്തെ ചിന്താവിഷയം- ചിത്രങ്ങള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()
മീരാ ജാസ്മിന്റെ ചിത്രങ്ങള്‍


Click it and Unblock the Notifications