റിയാസ് ഖാന്റെ നായികയായി മീര മടങ്ങിവരുന്നു
വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് മാറി നില്‍ക്കാനൊന്നും മീരാ ജാസ്മിനെ കിട്ടില്ല. ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് മീരയ്ക്ക് നല്ല പിന്തുണ തന്നെ നല്‍കുന്നുണ്ട്. അതുകൊണ്ടാണല്ലോ മീര വീണ്ടും തിരിച്ചുവരുന്നത്. അതെ മീരാ ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു.
നവാഗതനായ മനോജ് ആലുങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇതിനുമപ്പുറം' എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ചുവരവ്. വിവാഹത്തിന് മുമ്പേ പ്രഖ്യാപിച്ച ചിത്രമാണ് ഇതിനുമപ്പുറം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് ഖാനാണ് ചിത്രത്തില്‍ മീരയുടെ നായകനായി എത്തുന്നത് എന്നതും പ്രത്യേകതയാണ്.

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാധരന്‍ മാസ്റ്റര്‍ ഈണം നല്‍കുന്നു. ലാലു അലക്‌സ്, ലക്ഷിമി പ്രിയ, സിദ്ധിഖ് തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് എജെ രാധാകൃഷ്ണനാണ്.
ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് ഇതിനുമപ്പുറം. എഴുപതുകളിലെ നായര്‍ സ്ത്രീയുടെ കഥപറയുന്ന ചിത്രത്തില്‍ രുക്മിണി എന്ന ശക്തമായ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയറാം നായകനായ 'ഒന്നും മിണ്ടാതെ' എന്ന ചിത്രത്തിലാണ് മീര ഒടുവില്‍ അഭിനയിച്ചത്. 'മഴനീര്‍ത്തുള്ളികള്‍' എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 'ഇങ്ക എന്ന സൊല്ലുത്' എന്ന തമിഴ് ചിത്രം വിവാഹ ശേഷമാണ് റിലീസായത്.


Click it and Unblock the Notifications











