»   » മീരയെ തേടി മറ്റൊരു മലയാള ചിത്രം കൂടി

മീരയെ തേടി മറ്റൊരു മലയാള ചിത്രം കൂടി

Posted By:
Subscribe to Filmibeat Malayalam
Meera Jasmine,
ഒരിടവേളയ്ക്ക് ശേഷം ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ മടങ്ങി വരവിന് തയ്യാറെടുക്കുന്ന മീര ജാസ്മിനെ തേടി മറ്റൊരു മലയാള ചിത്രം കൂടി. ഷാജിയുടെ മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രത്തിലാണ് മീര വേഷമിടുക. ഒരു ഗെയിം ഷോ അവതാരകയെയാണ് നടി അവതരിപ്പിക്കുന്നത്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കാര്യങ്ങള്‍ കാണുന്ന അവതാരകയിലൂടെ മീരയ്ക്ക് മറ്റൊരു അഭിനയപ്രാധാന്യമുള്ള വേഷം കൂടി ലഭിച്ചിരിക്കുകയാണ്.

ടെലി സീരിയലുകളിലൂടെ ഹിറ്റുകള്‍ തീര്‍ന്ന ഷാജി ഈ ചിത്രത്തിന് തിരക്കഥയൊരുക്കുമ്പോള്‍ തന്നെ മീര  ജാസ്മിനാവണം
ഈ വേഷം ചെയ്യുന്നതെന്ന് ഉറപ്പിച്ചിരുന്നു. മറ്റൊരു നടിയെ ഈ വേഷം ഏല്‍പ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമായിരുന്നില്ല. മീരയ്‌ക്കേ ഈ കഥാപാത്രത്തോട് നീതി പുലര്‍ത്താനാവൂ എന്നും ഷാജി പറയുന്നു.

ഒന്നര വര്‍ഷം മുന്‍പ് ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മീര ജാസ്മിന്‍ അഭിനയിക്കാമെന്നേറ്റിരുന്നു. തുടര്‍ന്ന് തിരക്കഥയും മറ്റ് കാര്യങ്ങളും പൂര്‍ത്തിയാകുന്നതു വരെ നടി കാത്തിരിക്കുകയായിരുന്നുവെന്നും ഷാജി പറയുന്നു. ലിസമ്മയുടെ വീടിന് ശേഷം മീര പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.

English summary
The actress will play the title role in Shajiyem's Ms Lekha Tharoor Kaanunnathu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam