»   » മോഹന്‍ലാലിന്റെ ഭാര്യയാവാന്‍ മീര ജാസ്മിന്‍ ഇല്ല! അപ്പോള്‍ നീരാളിയിലെ നായിക ആരായിരിക്കും?

മോഹന്‍ലാലിന്റെ ഭാര്യയാവാന്‍ മീര ജാസ്മിന്‍ ഇല്ല! അപ്പോള്‍ നീരാളിയിലെ നായിക ആരായിരിക്കും?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മീര ജാസ്മിന്‍ കോംപീനേഷനില്‍ മുമ്പും സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയായി മീര ജാസ്മിന്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഔദ്യോഗികമായി സ്ഥിതികരണമില്ലാതെയായിരുന്നു വാര്‍ത്ത വന്നത്.

ബോളിവുഡിലെ രാജാവിന്റെ മകനും ആദിയായി വരാന്‍ സാധ്യതയുണ്ട്! ഒപ്പം രാജകുമാരിയും വരുമോ?


മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ടിലൊരുങ്ങുന്ന നീരാളിയിലൂടെയാണ് മീര ജാസ്മിന്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ചിത്രത്തിന്‍ മീര ഇല്ലെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. സിനിമയുടെ തിരക്കഥാകൃത്താണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


ലാലേട്ടനൊപ്പം മീര ജാസമിന്‍

ഏറെ കാലങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു മീര ജാസ്മിന്‍ ലാലേട്ടന് ഒപ്പം അഭിനയിക്കുന്നുണ്ടെന്നുള്ളത്. എന്നാല്‍ പ്രതീക്ഷകളെല്ലാം താളം തെറ്റിയിരിക്കുകയാണ്.നീരാളിയില്‍ മീരയില്ല

മോഹന്‍ലാലിന്റെ വരാനിരിക്കുന്ന നീരാളി എന്ന സിനിമയിലാണ് മീര ജാസ്മിന്‍ നായികയായി അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ സിനിമയുടെ തിരക്കഥാകൃത്തായ സാജു തോമസാണ് ചിത്രത്തില്‍ മീര ഇല്ലെന്നുള്ള കാര്യം വ്യക്തമാക്കിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരിക്കുന്നത്.മോഹന്‍ലാലിന്റെ ഭാര്യയായി

നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി മീന അഭിനയിക്കുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മീനയ്ക്ക് പകരം മീര ജാസ്മിന്‍ വരുമെന്നായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍. ഒടുവില്‍ അതും സ്ഥിതികരണമില്ലാതായിരിക്കുകയാണ്.


മീരയുടെ തിരിച്ചു വരവ്


മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ടെങ്കിലും നടി മീര ജാസ്മിന്‍ വിവാഹശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ നടിയുടെ മടങ്ങി വരവ് ആരാധകരും കാത്തിരിക്കുകയാണ്.നീരാളി പുരോഗമിക്കുന്നു...


മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയുടെ ചിത്രീകരണം മുംബൈയില്‍ പുരോമഗിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലോട് കൂടി സിനിമ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കേന്ദ്ര കഥാപാത്രങ്ങള്‍


മോഹന്‍ലാല്‍ നായകനാവുമ്പോള്‍ സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ്, മീന, തൃഷ, സായ് കുമാര്‍, പാര്‍വ്വതി നായര്‍, ദിലീഷ് പോത്തന്‍, അനുശ്രീ, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്‍ നിന്നും നടി മീന പിന്‍മാറിയോ എന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഉന്നയിക്കുന്ന സംശയം.


English summary
Meera Jasmine is not a part of Mohanlal's Neerali?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam