ടെന്‍ഷന്‍ മാറിയോ, മീര ജാസ്മിന്‍ മെലിഞ്ഞു

By Aswathi

ടെന്‍ഷന്‍ കൂടിയാല്‍ ശരീരം തടിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അപവാദങ്ങളും വിമര്‍ശനങ്ങളും കേട്ട് ടെന്‍ഷനടിച്ച് ടെന്‍ഷനടിച്ച് മീരാ ജാസ്മിന്‍ തടിച്ച് സൗന്ദര്യമൊക്കെ പോയിരിക്കുകയായിരുന്നു. പക്ഷെ എല്ലാത്തിനെയും മൗനത്തിലൂടെ നേരിട്ടുള്ള തിരിച്ചുവരവില്‍ മീരയുടെ ടെന്‍ഷനും അകന്നെന്നു തോന്നുന്നു. മീര ഇപ്പോള്‍ നല്ലവണ്ണം മെലിഞ്ഞ് സുന്ദിയായിട്ടുണ്ട്. ജയറാമിന്റെ നായികയായി അഭിനയക്കുന്ന ഒന്നു മിണ്ടാതെ എന്ന ചിത്രത്തില്‍ അതിന്റെ മാറ്റവും പ്രതിഫലിക്കുന്നു.

വിവാദങ്ങള്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങളും പരാജയമായപ്പോള്‍ മീരയ്ക്കത് വലിയ തിരിച്ചടിയായിരുന്നു. മിസ് രേഖ തരൂര്‍ ചിന്തിക്കുന്നത് എന്ന ചിത്രം വന്നു പോയത് ആരും അറിഞ്ഞതേയില്ല. പക്ഷെ തമിഴിലും മലയാളത്തിലുമായി വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര. ജയറാമിനൊപ്പം അഭിനയിക്കുന്ന ഒന്നുമിണ്ടാതെ എന്ന ചിത്രത്തില്‍ തനി ഗ്രാമീണയായ ഒരു വീട്ടമ്മയെയാണ് മീര അവതരിപ്പിക്കുന്നത്.

മീരയുടെ കുറച്ച് പഴയതും പുതിയതുമായ ചിത്രങ്ങള്‍ കാണൂ

ഒന്നും മിണ്ടാതെ

മീരാ ജാസ്മിന്‍ മെലിഞ്ഞു

ജയറാമിന്റെ നായികയായി എത്തുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലൂടെയാണ് വിവാദങ്ങള്‍ക്ക് ശേഷം മീരയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ ഒരു ഗ്രാമീണയായ വീട്ടമ്മയെയാണ് മീര അവതരിപ്പിക്കുന്നത്.

ഗ്രമാഫോണിലും കസ്തൂരിമാനിലും കണ്ട മീര

മീരാ ജാസ്മിന്‍ മെലിഞ്ഞു

ഗ്രാമ ഫോണ്‍ കസ്തൂരിമാന്‍, സ്വപ്‌നക്കൂട് തുടങ്ങിയ ചിത്രങ്ങളില്‍ കണ്ടിരുന്ന കുട്ടിത്തം നിറഞ്ഞ മീരയുടെ അഭിനയം പിന്നീട് പല ചിത്രങ്ങളിലും കിട്ടിയില്ല. ഒന്ന് തിരിച്ചുവരവിന് ഒരുങ്ങുമ്പോഴേക്കും വിവാദങ്ങളായി

അന്യഭാഷാ ചിത്രങ്ങള്‍

മീരാ ജാസ്മിന്‍ മെലിഞ്ഞു

മലയാളത്തില്‍ നിന്ന് വിട്ട് പോയപ്പോള്‍ മിരയ്ക്ക് വലിയെ മാറ്റങ്ങള്‍ സംഭവിച്ചു. മേക്കോവറൊക്കെ നടത്തി മലയാളത്തിലേക്ക് പിന്നെ തിരിച്ചു വന്നത് വിവാദങ്ങളുമായായിരുന്നു.

എന്തായിരുന്നു വിവാദം

മീരാ ജാസ്മിന്‍ മെലിഞ്ഞു

മീര ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തുന്നില്ല, മേലുദ്യോഗസ്ഥരെ ബഹുമനിക്കുന്നില്ല തുടങ്ങിയ വിവാദങ്ങള്‍ക്കൊപ്പം മീര മദ്യപിച്ചാണ് സെറ്റിലെത്തുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

മീര മലയാളത്തിന്

മീരാ ജാസ്മിന്‍ മെലിഞ്ഞു

സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീര സിനിമയില്‍ എത്തിയത്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന് സമാനമായിരുന്നു പിന്നെ മലയാളത്തില്‍ മീരയ്ക്ക് നല്‍കിയ സ്ഥാനം. ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് അത്തരത്തിലുള്ള കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങളിലൂടെയാണ്.

മലയാളത്തിനൊപ്പം തമിഴും

മീരാ ജാസ്മിന്‍ മെലിഞ്ഞു

മലയാളത്തിനൊപ്പം തമിഴ് ചിത്രങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ തുടക്കത്തില്‍ മീരയ്ക്ക് സാധിച്ചു. മാധവനൊപ്പം അഭിനയിച്ച റണ്‍ ആയിരുന്നു ആദ്യ തമിഴ് ചിത്രം. പിന്നീട് കന്നടയിലേക്കും തമിഴിലേക്കും വഴിമാറി സഞ്ചരിച്ചു തുടങ്ങി

ദേശീയ- സംസ്ഥാന അവാര്‍ഡ് ജേതാവ്

മീരാ ജാസ്മിന്‍ മെലിഞ്ഞു

പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും മീരയെ തേടിയെത്തി.

വിവാഹ വാര്‍ത്തകള്‍

മീരാ ജാസ്മിന്‍ മെലിഞ്ഞു

മീര ജാസ്മിന്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ക്ക് പുറകെ ഇരുവരും വേര്‍പിരിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഒടുവില്‍ ദുബായി സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന അനില്‍ ജോണ്‍ എന്നയാളുമായി വിവാഹം നിശ്ചയം കഴിഞ്ഞെന്നും കേട്ടു.

ഭാഗ്യം വന്ന വഴികള്‍

മീരാ ജാസ്മിന്‍ മെലിഞ്ഞു

ഒരു തുടക്കക്കാരിയായിട്ടല്ല മീരയെ മലയാള സിനിമ ട്രീറ്റ് ചെയ്തത്. അഭിനയിക്കാനുള്ള മീരയുടെ കഴിവ് തന്നെയാണ് അതിന് കാരണം. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മുന്‍നിര നായന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ മിരയ്ക്ക് കഴിഞ്ഞു.

മികച്ച നായികയാണ്

മീരാ ജാസ്മിന്‍ മെലിഞ്ഞു

ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയ മീരയ്ക്ക് നിരവധി ഫിലീം ഫെയര്‍ പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്. മലയാളത്തിനും തമിഴിനും പുറമെ കന്നടത്തിലും തെലുങ്കിലും കിട്ടിയട്ടുണ്ടെങ്കില്‍ അത് മീര ജാസ്മിന്‍ എന്ന നടിയുടെ കഴിവിനെ മാനിച്ചു തന്നെയാണ്.

2011- 2012 പരാജയ വര്‍ഷങ്ങള്‍

മീരാ ജാസ്മിന്‍ മെലിഞ്ഞു

2010വരെ തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന മീരയെ വിവാദങ്ങള്‍ പിടികൂടുന്നത് 2011-2012 വര്‍ഷങ്ങളിലാണ്. ആകെ നാല് ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷങ്ങളില്‍ മീരയ്ക്ക് കിട്ടിയത്. അതില്‍ ഒന്ന്മാത്രമാണ് മലയാളം. അതാണെങ്കില്‍ വമ്പന്‍ പരാജയവും. മൊഹബത്ത്

എല്ലാം മറന്ന് ഇപ്പോള്‍ തിരക്കിലാണ്

മീരാ ജാസ്മിന്‍ മെലിഞ്ഞു

മലയാളത്തില്‍ ഒന്നും മിണ്ടാതെ എന്ന ചിത്രം കൂടാതെ മിഴനീര്‍തുള്ളികള്‍ എന്ന ചിത്രത്തിലും മീര അഭിനയിക്കുന്നുണ്ട്. ഇതിന് പുറമെ ഇങ്ക എന്ന സൊല്ലുത് എന്ന തിമിഴ് ചിത്രവും മീരയുടേതായി ഇറങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X