ഗംഭീര മേക്കോവറുമായി മീര ജാസ്മിന്‍! ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍! കാണൂ

സൂത്രധാരനിലൂടെ സിനിമയില്‍ തുടക്കം കുറിച്ച അഭിനേത്രിയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഒന്നിന് പുറകെ ഒന്നൊന്നായി മികച്ച അവസരങ്ങളായിരുന്നു ഈ താരത്തെ തേടിയെത്തിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.

അരുണ്‍ ഗോപിക്കൊപ്പമുള്ള മീര ജാസ്മിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിദേശ യാത്രയ്ക്കിടയില്‍ മീരയെ കണ്ടപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളായിരുന്നു സംവിധായകന്‍ പങ്കുവെച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ തരംഗമായി മാറിയത്. മീര വിവാഹമോചിതയാണെന്നും ഇനി അരുണ്‍ ഗോപിതക്കൊപ്പമെന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കി അരുണ്‍ ഗോപി രംഗത്തെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളെ ഇനിയും ചേര്‍ത്തുനിര്‍ത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദിലീപിനൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

മീര ജാസ്മിന്റെ മേക്കോവര്‍

മീര ജാസ്മിന്റെ മേക്കോവര്‍

നാടന്‍ പെണ്‍കുട്ടി മുതല്‍ മോഡേണ്‍ വേഷത്തിലുള്ള കഥാപാത്രം വരെ മീര ജാസ്മിന്‍രെ കൈയ്യില്‍ ഭദ്രമായിരുന്നു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരം അവതരിപ്പിക്കാറുള്ളത്. വൈവിധ്യമാര്‍ന്ന സിനിമകളുമായി ഒരുകാലത്ത് മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്നിരുന്ന മീര ജാസ്മിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തിന്റെ മുന്‍നിര നായികമാരിലൊരാളായി മാറുകയായിരുന്നു താരം. നേരത്തെ ഗുണ്ടുമണിയായാണ് താരത്തെ കണ്ടിരുന്നതെങ്കില്‍ ഗംഭീര മേക്കോവറുമായി ഞെട്ടിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ദിലീപിനൊപ്പമുള്ള ചിത്രം

ദിലീപിനൊപ്പമുള്ള ചിത്രം

വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന പതിവ് രീതി തന്നെയായിരുന്നു മീരയും സ്വീകരിച്ചത്. വിദേശത്തേക്ക് ചേക്കേറിയതിന് ശേഷം താരത്തെ അങ്ങനെ കണ്ടിട്ടില്ലെന്നായിരുന്നു ആരാധകരും പറഞ്ഞത്. ഒരിടയ്ക്ക് പുറത്തുവന്ന ചിത്രത്തില്‍ താരം ഗുണ്ടുമണിയായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ദിലീപിനൊപ്പം നില്‍ക്കുന്ന പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

സഹോദരിയുടെ കല്യാണത്തിനെത്തി

സഹോദരിയുടെ കല്യാണത്തിനെത്തി

സഹോദരിയായ ജെനിയുടെ കല്യാണത്തിനെത്തിയ മീരയുടെ മേക്കോവര്‍ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിലീപുള്‍പ്പടെ സിനിമാമേഖലയില്‍ നിന്നും നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. തടി കുറച്ച് അതീവ സുന്ദരിയായാണ് താരമെത്തിയത്. നേരത്തെ അരുണ്‍ ഗോപിക്കൊപ്പമുള്ള ചിത്രമായിരുന്നു വൈറലായി മാറിയത്.

സിനിമയിലേക്കുള്ള തിരിച്ചുവരവ്

സിനിമയിലേക്കുള്ള തിരിച്ചുവരവ്

നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. 2016 ല്‍ പുറത്തിറങ്ങിയ 10 കല്‍പ്പനകളിലായിരുന്നു താരം ഒടുവിലായി അഭിനയിച്ചത്. പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ കാണുമ്പോഴൊക്കെ തിരിച്ചുവരവിനെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. അത്തരത്തിലൊരു തിരിച്ചുവരവിനെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചിത്രങ്ങള്‍ വൈറലാവുന്നു

ചിത്രങ്ങള്‍ വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറിയത്. റോസ് നിറത്തിലുള്ള സാരിയുമായി സ്‌റ്റൈലി്ഷ് ലുക്കിലാണ് താരമെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X