മീരാ ജാസ്മിനും യുവതാരങ്ങളും
യുവതാരചിത്രങ്ങളോട് കമലിന് മുമ്പേ പ്രിയമുണ്ട്. കാമ്പസുകള്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രങ്ങളിലൊന്നായ നിറം കമലിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.
സൂപ്പര്‍താര ചിത്രങ്ങളുമായുള്ള മത്സരത്തെ അതിജീവിച്ച് സ്വപ്നക്കൂട് എന്ന ഹിറ്റ് ചിത്രമൊരുക്കിയതും കമല്‍ തന്നെ. പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി പ്ലസ് ടു
വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ഗോള്‍ എന്ന പരീക്ഷണത്തിനും കമല്‍ മുതിര്‍ന്നു.
യുവതാരചിത്രങ്ങളെ മുമ്പത്തേതു പോലെ എഴുതിത്തള്ളാനാവില്ലെന്ന് മലയാള സിനിമക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. ക്ലാസ് മേറ്റ്സിനു പിന്നാലെ ചോക്ലേറ്റും നേടിയ വിജയം
യുവതാര ചിത്രങ്ങളൊരുക്കാന്‍ സംവിധായകര്‍ക്ക് ധൈര്യം പകരുന്നു. നിറത്തിനും സ്വപ്നക്കൂടിനും ഗോളിനും ശേഷം കമല്‍ പുതിയൊരു യുവതാര ചിത്രം കൂടി
ഒരുക്കുകയാണ്.
മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്കു ശേഷം മീര വീണ്ടും കമല്‍ ചിത്രത്തില്‍ നായികയാവുകയാണ്.
മലയാളത്തിലെ യുവനിരയിലെ നാലഞ്ച് താരങ്ങളും ചിത്രത്തിലുണ്ടാവുമെന്ന് കമല്‍ പറഞ്ഞു.
കമല്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. നേരത്തെ കറുത്ത പക്ഷികള്‍, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് കമല്‍ തിരക്കഥയെഴുതിയിട്ടുണ്ട്. 2008
മാര്‍ച്ചില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.


Click it and Unblock the Notifications