മീരയും അനിലും വിവാഹിതരായി
ചലച്ചിത്രതാരം മീര ജാസ്മിന്‍ വിവാഹിതയായി. ഫെബ്രുവരി 9ന് ഞായറാഴ്ച രാത്രി മീരായുടെ കടവന്ത്രയിലെ വീട്ടില്‍ വച്ചാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മീരയുടെയും അരുണ്‍ ജോണ്‍ ടൈറ്റസിന്റെയും വിവാഹം നടന്നത്. വിവാച്ചടങ്ങുകള്‍ ഫെബ്രുവിര 12ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വച്ച് നടക്കും.
ഞായറാഴ്ച രാത്രി നടന്ന ഒപ്പിടല്‍ച്ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബന്ധുവായ രജിസ്ട്രാറിന് മുന്നിലായിരുന്നു വിവാഹം. ദുബയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനീയറാണ് അനില്‍. വൈവാഹിക വെബ്‌സൈറ്റിലൂടെയാണ് മീര അനിലിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ നന്ദാവനം സ്വദേശികളായ ടൈറ്റസിന്റെയും ഗീതയുടെയും മകനാണ് അനില്‍. മാര്‍ത്തോമ്മ വിഭാഗക്കാരിയാണ് മീര, സിഎസ്‌ഐ വിഭാഗത്തില്‍പ്പെട്ടയാളാണ് അനില്‍. 12ന് നടക്കുന്ന വിവാഹച്ചടങ്ങിന് സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യ കാര്‍മികത്വം വഹിക്കും. ഇടപ്പഴഞ്ഞി ആര്‍ഡി ഓഡിറ്റോറിയത്തിലാകും വിവാഹസത്കാരം നടക്കുക.
ചെന്നൈ ഐഐടിയില്‍ നിന്നും ബിടെക് ബിരുദം നേടിയയാളാണ് അനില്‍. തിരുവല്ല താഴെയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളാണ് ജാസ്മിന്‍ മേരി ജോസഫ് എന്ന മീരാ ജാസ്മിന്‍.


Click it and Unblock the Notifications











