»   » മീരജാസ്മിന്റെ പുതിയ കൂട്ടുകാരന്‍ രാഷ്ട്രീയ നേതാവ്?

മീരജാസ്മിന്റെ പുതിയ കൂട്ടുകാരന്‍ രാഷ്ട്രീയ നേതാവ്?

Posted By:
Subscribe to Filmibeat Malayalam

നടി മീര ജാസ്മിനെക്കുറിച്ചുള്ള നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നിലയ്ക്കുന്നില്ല, വളരെ നേരത്തേ തന്നെ മദ്യപാനവും ദൂര്‍ത്തും ജീവിതശൈലിയാക്കി മാറ്റിയ മീരയുടെ പുതിയ ഇര കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖനാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഭരണമുന്നണിയിലെ ഒരു പ്രധാനകക്ഷിയുടെ നേതാവാണത്രേ ഇയാള്‍.

ഇയാള്‍ ചാനലുകളിലും മറ്റും സ്ഥിരംസാന്നിധ്യമാണ്. ഭാര്യയും മക്കളുമുള്ള ഇയാളാണത്രേ ഇപ്പോള്‍ മീരയെ സംരക്ഷിയ്ക്കുന്നത്. ഇയാളുടെ പണമാണ് പടങ്ങളൊന്നും അധികമില്ലാത്ത മീര ഇപ്പോള്‍ ദൂര്‍ത്തിനായി ഉപയോഗിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.

അങ്ങേയറ്റത്തെ നിസ്സഹകരണം കാണിച്ചിട്ടും താരസംഘടനയായ അമ്മ നടിയ്‌ക്കെതിരെ നടപടിയെടുക്കാത്തത് ഈ രാഷ്ട്രീയക്കാരന്റെ ഇടപെടല്‍ കാരണമാണെന്നാണ് കേള്‍ക്കുന്നത്. കുടുംബമറിയാതെ നേതാവും നടിയും ചെന്നൈ പോലുള്ള സ്ഥലങ്ങളില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

അടുത്തിടെയാണ് മീരയുടെ മദ്യപാനവും കുത്തഴിഞ്ഞ ജീവിതരീതിയും ഇവരെ സിനിമയിലേയ്ക്ക് ക്ഷണിച്ച നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും തലവേദനയാകുന്നത് പതിവായിരിക്കുകയാണ്. ഒരിക്കലും സമയത്ത് ഷൂട്ടിങ്ങിനെത്താത്ത മീര മദ്യപിച്ച് ലക്കുകെട്ടാണ് ഹോട്ടല്‍ മുറികളില്‍ കഴിയുന്നതെന്നാണ് കേള്‍ക്കുന്നത്.

നേരത്തേ മാന്‍ഡലിന്‍ വിദ്വാന്‍ യു രാജേഷുമായുള്ള മീരയുടെ പ്രണയം വിവാഹംവരെ എത്തിയിരുന്നു, പിന്നീട് താരത്തിന്റെ കയ്യിലിരുപ്പുകൊണ്ടുതന്നെയാണ് ഈ ബന്ധം പൊളിഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് ശേഷം ഒരു തെലുങ്ക് മേക്കപ്പ്മാന്‍ മീരയോട് അടുപ്പം കാണിച്ച് നടക്കുന്നുണ്ടെന്നും ഇയാള്‍ക്കൊപ്പമാണ് മദ്യപാനമെന്നും കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാഷ്ട്രീയക്കാരന്റെ പേര് മീരയുമായി ബന്ധപ്പെടുത്തി പറഞ്ഞുകേള്‍ക്കുന്നത്.

English summary
Reports saying that actress Meera Jasmine now in a relationship with a Kerala politician.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam