മീരയുടെ ഭര്‍ത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തില്‍ ??

By Aswathi

വിവാഹം കഴിഞ്ഞ് അധികമായിട്ടില്ല, എന്താണീ കേള്‍ക്കുന്നത് മീരാ ജാസ്മിന്റെ ഭര്‍ത്താവിന് മറ്റൊരു പെണ്ണുമായി അടുപ്പമോ?? ഹെഡ്ഡിങ് കണ്ട് ആരും ഞെട്ടരുത്. പറഞ്ഞു വരുന്നത് മീര ജാസ്മിന്‍ നായികയായെത്തുന്ന പുതിയ ചിത്രത്തെയും അതിലെ കഥാപാത്രത്തെയും കുറിച്ചാണ്.

വിവാഹത്തിന് ശേഷം മീര മടങ്ങിവന്ന് അഭിനയിക്കുന്ന ചിത്രമാണ് മനോജ് ആലുങ്കല്‍ സംവിധാനം ചെയ്യുന്ന 'ഇതിനുമപ്പുറം'. റിയാസ് ഖാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിക്കുന്നത്. ബാക്കി തുടര്‍ന്ന് വായിക്കൂ...

മീരയുടെ വേഷം

മീരയുടെ ഭര്‍ത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തില്‍ ??

1980 ലാണ് കഥ നടക്കുന്നത്. ഒരു സമ്പന്ന കുടുംബത്തിലെ ഏക മകളാണ് മീര ജാസ്മിന്‍ അവതരിപ്പിക്കുന്ന രുക്മണി.

കഥയുടെ തുടക്കം

മീരയുടെ ഭര്‍ത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തില്‍ ??

രുക്മിണിയുടെ ഇഷ്ടത്തിന് വിരുദ്ധമായി വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചപ്പോള്‍, അവള്‍ തന്റെ കാമുകനൊപ്പം (റിയാസ് ഖാന്‍) ഒളിച്ചോടി പോകുന്നു. വിവാഹ ശേഷം ദമ്പതികള്‍ ആലപ്പുഴയിലേക്ക് താമസവും മാറി.

കഥയിലെ ട്വിസ്റ്റ്

മീരയുടെ ഭര്‍ത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തില്‍ ??

അവിടെ വച്ച് ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും അവള്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട രുക്മിണിയുടെയും രണ്ട് മക്കളുടെയും കഥയാണ് ഇതിനുമപ്പുറം.

സ്ത്രീ കേന്ദ്രീകൃതം

മീരയുടെ ഭര്‍ത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തില്‍ ??

ഒരു സത്രീ കേന്ദ്രീകൃത ചിത്രമാണ് ഇതിനുമപ്പുറം എന്ന് ആദ്യമേ സംവിധായകന്‍ പറഞ്ഞതാണ്.

റിയാസിന്റെ കാമുകി

മീരയുടെ ഭര്‍ത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തില്‍ ??

ഹാസ്യനടിയായി മലയാളികള്‍ പരിചയപ്പെട്ട ലക്ഷ്മി പ്രിയയാണ് റിയാസ് ഖാന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്നത്.

മറ്റ് താരങ്ങള്‍

മീരയുടെ ഭര്‍ത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തില്‍ ??

ലാലു അലക്‌സ്, സിദ്ദിഖ്, സോന നായര്‍, അമ്പിക മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.

പാട്ട്

മീരയുടെ ഭര്‍ത്താവ് മറ്റൊരു പെണ്ണുമായി അടുപ്പത്തില്‍ ??

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാധരന്‍ മാസ്റ്റര്‍ ഈണം നല്‍കുന്ന മനോഹരപാട്ടുകളും ചിത്രത്തിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X