മീര എങ്ങും പോയിട്ടില്ല, വിശാലിനൊപ്പം വീണ്ടും വരുന്നു
വിവാഹം മീര ജാസ്മിന്റൈ അഭിനയ ജീവിതത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സൂചനയാണ് ഒടുവില്‍ ലഭിയ്ക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. വിവാഹിതയായ ശേഷം നേരത്തെ ചിത്രീകരണം പൂര്‍ത്തിയായ രണ്ട് സിനിമകള്‍ മീരയുടേതായി തമിഴകത്ത് റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും മീര.
വിവാഹ ശേഷം മീര ജാസ്മിന്‍ തമിഴ് സിനിമയിലൂടെ വീണ്ടും അഭിനയിത്തില്‍ സജീവമാകുന്നു എന്നാണ് കേള്‍ക്കുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ മീര തിരിച്ചെത്തുന്നു.

2005 ല്‍ എന്‍ ലിങ്കിസ്വാമി സംവിധാനം ചെയ്ത്, വിശാലും മീര ജാസ്മിനും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് സണ്ടക്കോഴി. ആ വര്‍ഷത്തെ ഹിറ്റുലിസ്റ്റില്‍ ഇടം നേടിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗം വരുന്നു എന്നതാണ് പുതിയ വാര്‍ത്ത.
ലിങ്കുസ്വാമി തന്നെയണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്. വിശാല്‍ തന്നെ നായകനാകുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി അഭിനയിക്കാന്‍ സംവിധായകന്‍ മീരയെ സമീപിച്ചെന്നും മീര ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നുമാണ് കേള്‍ക്കുന്നത്.
നായികയുടെയോ മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല. വിശാല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പായും പുലി എന്ന ചിത്രത്തിന്റെ ജോലി പൂര്‍ത്തിയായാല്‍ ഉടന്‍ സണ്ടക്കോഴി 2 തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications