»   » മീരയുടെ പ്രണയം തകര്‍ന്നിട്ടില്ല

മീരയുടെ പ്രണയം തകര്‍ന്നിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Meera Jasmine and Rajesh
നടി മീരാ ജാസ്മിനും മാന്‍ഡലിന്‍ സംഗീതജ്ഞന്‍ രാജേഷും തമ്മിലുള്ള പ്രണയം തകര്‍ന്നെന്നു പറഞ്ഞു പരത്തിയവരുടെ ശ്രദ്ധയ്ക്ക്. താനും രാജേഷും തമ്മിലുള്ള പ്രണയബന്ധം ഇപ്പോഴും ദൃഡമാണെന്നും അതൊരിക്കലും മുറിയില്ലെന്നും സമയമാകുമ്പോള്‍ വിവാഹം കഴിക്കുമെന്നും മീരാജാസ്മിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. രാജേഷുമായി പിണങ്ങിയെന്നും വിവാഹം കഴിക്കില്ലെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് മീര ഉറപ്പിച്ചു പറഞ്ഞു. വിവാഹം എപ്പോഴുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേപോലെ പ്രശസ്തയായ മീരാ ജാസ്മിന്‍ രാജേഷുമായി പ്രണയത്തിലായിട്ട് അഞ്ചുവര്‍ഷത്തിലേറെയായി. തങ്ങള്‍ ഉടന്‍ വിവാഹം കഴിക്കുമെന്ന് മീര മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം ഉണ്ടായതുമില്ല. ഇതിനിടെയാണ് മീരയും രാജേഷും തെറ്റിപിരിഞ്ഞൈന്ന വാര്‍ത്ത പരന്നത്. അതാണ് മീര ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.

ഒരുകാലത്ത് വന്‍തിരക്കുണ്ടായിരുന്ന മീര ഇപ്പോള്‍ സെലക്ട് ചെയ്താണ് അഭിനയിക്കുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മലയാള സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ ആണ് ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല.

ഷൂട്ടിങ്ങിന് വൈകിയെത്തി മീര സ്ഥിരമായി പ്രശ്‌നമുണ്ടാക്കുകയാണെന്നും അതുകൊണ്ട് പലരും മീരയെ അകറ്റുകയാണെന്നും ആരോപണം ഇതിനിടെയുണ്ടായിരുന്നു. താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനും വൈകിയെത്തി മീര പ്രശ്‌നമുണ്ടാക്കിയെന്നും അതിനാല്‍ മീരയെ മാറ്റിയെന്നും പറഞ്ഞുകേട്ടിരുന്നു. ഇതിനൊക്കെ കാരണം രാജേഷുമായുള്ള പ്രണയതകര്‍ച്ചയായിട്ടാണ് ചിലര്‍ വ്യാഖ്യാനിച്ചിരുന്നത്.

നയന്‍താരയും പ്രഭുദേവയും തമ്മിലുളള പ്രണയം തകര്‍ന്നപ്പോഴായിരുന്നു മീരയുടെ പ്രണയവും ചര്‍ച്ചാവിഷയമായിരുന്നത്. ഏതായാലും മീരയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതൊരു സന്തോഷവാര്‍ത്തയാണ്. മീരയെ കുറിച്ച് അപവാദം പറഞ്ഞുപരത്തുന്നവര്‍ക്ക് അല്‍പം സങ്കടമുള്ള കാര്യവും.

English summary
Actress Meera Jasmine said that her love still strong with Rajesh it's doesn't flop.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam