ട്വന്റി ട്വന്റിയില്‍ നിന്നും മീര പിന്മാറി
മലയാള ചലച്ചിത്ര താര സംഘടനയായ അമ്മ ഒരുക്കുന്ന ട്വന്റി ട്വന്റിയ്‌ക്ക് അപ്രതീക്ഷിത തിരിച്ചടി.
സമകാലീന മലയാള സിനിമയിലെ ഏറ്റവും മികച്ച നായികയെന്ന് പേരെടുത്ത മീര ജാസ്‌മിന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതാണ് തിരിച്ചടിയായിരിക്കുന്നത്. ചിത്രത്തില്‍ ദീലിപിന്റെ നായികയായാണ് മീര അഭിനയിക്കാനിരുന്നത്.
അന്യഭാഷ ചിത്രങ്ങളിലെ തിരക്കാണ് മീരയ്ക്ക് പ്രശ്നം സൃഷ്ടിച്ചത്. ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന മീര ദേവരു കൊട്ട തങ്കി എന്ന കന്നഡ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഈ തിരക്കുകള്‍ കാരണം മീര ട്വന്റി ട്വന്റിയില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിയ്ക്കുകയായിരുന്നു.
മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളും അഭിനയിക്കുന്ന ചിത്രത്തില്‍ നിന്നും മീര പിന്‍മാറിയത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിക്കഴിഞ്ഞു. മീരയ്‌ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മോളിവുഡില്‍ സംസാരമുണ്ട്.
കമലിന്റെ മിന്നാമിന്നിക്കൂട്ടമാണ് മീര അടുത്തതായി ചെയ്യാനിരുന്ന മലയാള ചിത്രം. ദ
ക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായ നയന്‍താര വരെ ട്വന്റിയില്‍ അഭിനയിച്ചസാഹചര്യത്തിലാണ് മീര പിന്‍മാറിയെന്നത് രൂക്ഷ വിമര്‍ശനം വിളിച്ചു വരുത്താനും സാധ്യതയുണ്ട്.. എന്നാല്‍ സംഘടനയുടെ അനുവാദത്തോടെയാണ് മീര പിന്‍മാറിയതെന്നും അഭ്യൂഹങ്ങളുണ്ട്.
ബന്ധപ്പെട്ടവാര്‍ത്തകള്‍


Click it and Unblock the Notifications