Just In
- 4 min ago
ബിഗ് ബോസ് 3യിലെ വിജയി അദ്ദേഹമെന്ന് ദയ അശ്വതി, മോഹന്‍ലാലും ചാനലും തീരുമാനിക്കുന്നതോയെന്ന് വിമര്‍ശനം
- 49 min ago
യോദ്ധയിലെ വേഷം സ്വീകരിക്കാന്‍ കാരണം മോഹന്‍ലാലും ജഗതി ശ്രീകുമാറും, ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറല്‍
- 12 hrs ago
സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല
- 13 hrs ago
മലയാളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്, മനസുതുറന്ന് മാളവിക മോഹനന്
Don't Miss!
- News
സംസ്ഥാന ബജറ്റ് 2021; കൊവിഡ് കാല പ്രതിസന്ധികള്‍ അവസരമാക്കിയെന്ന് ധനമന്ത്രി
- Finance
സംസ്ഥാന ബജറ്റ്: റബറിന്റെ തറവില ഉയര്‍ത്തി; ഏപ്രില്‍ 1 മുതല്‍ നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവില കൂടും
- Automobiles
ഇലക്ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ
- Lifestyle
മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്
- Sports
I-League: പിന്നില്‍ നിന്ന് തിരിച്ചെത്തി, പഞ്ചാബിനെതിരേ ഗോകുലത്തിന് വീര ജയം
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മീരാ ജാസ്മിന്റെ വിവാഹം ഫെബ്രുവരി 12ന്
തെന്നിന്ത്യന്‍ താരം മീരാജാസ്മിന് വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മംഗളം ദിനപത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദുബായില്‍ സീനിയര്‍ ടെക്നോളജി കണ്‍സെള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്.
സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് റവ. എ ധര്‍മരാജ് റസാലത്തിന്റെ മുഖ്യകാര്‍മികത്വത്തല്‍ തിരുവനന്തപുരം എല്‍എംഎസ് പള്ളിയില്‍ വച്ച് ഫെബ്രുവരി 12നാണ് വിവാഹം. ഇടപ്പഴിഞ്ഞി ആര്‍ഡി ഓര്ഡിറ്റോറിയത്തിലായിരിക്കും വിവാഹ സത്കാരം.
മദ്രാസില്‍ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബിരുദം നേടിയ ആളാണ് അനില്‍. തിരുവനന്തപുരം നന്ദാവനം ടൈറ്റസും സുഗതകുമാരിയുമാണ് അനിലിന്റെ മാതാപിതാക്കള്‍.
ചില്ലറ വിവാദങ്ങള്‍ക്കെല്ലാം ഒടുവില്‍ മീര സിനിമയില്‍ സജീവമാകുന്നതിനിടയിലാണ് വിവാഹം. ജയറാം നായകനാകുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മീര. തമിഴില്‍ ചിമ്പു നായകനാകുന്ന ചിത്രമാണ് മറ്റൊന്ന്.