അപ്പോത്തിക്കരിയില്‍ ജയസൂര്യയുടെ നായിക മീര

By Lakshmi

മീര നന്ദന്‍ വിവാഹത്തിനൊരുങ്ങുകയാണെന്നും അതിനാല്‍ പുതിയ ചിത്രങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നുമുള്ളൊരു അടക്കം പറച്ചില്‍ ചലച്ചിത്രലോകത്ത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. സംഗതി സത്യമാണെന്ന് മീരയുടെ അടുത്തകാലത്തെ ചിത്രങ്ങളുടെ എണ്ണമെടുത്താല്‍ തോന്നുകയും ചെയ്യും.

എന്നാല്‍ ഇത്തരം കഥകളൊന്നും ശരിിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മീര പുതിയൊരു ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്താന്‍ പോവുകയാണ്. മാധവ് രാമദാസന്റെ അപ്പോത്തിക്കരിയെന്ന ചിത്രത്തില്‍ ജയസൂര്യയുടെ ജോഡിയായി എത്തുന്നത് മീര നന്ദനാണ്.

Meera-Jayasurya


ചിത്രത്തിന്റെ തിരക്കഥയും എന്റെ കഥാപാത്രവും എനിയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. പിന്നെ ജയസൂര്യയാണ് നായകനാകുന്നത്. ചിത്രത്തില്‍ എന്റെ ഭാഗങ്ങളില്‍ ഏറെയും ചിത്രീകരിക്കുന്നത് ആശുപത്രിയില്‍ വച്ചാണ്- മീര പറയുന്നു.

അപ്പോത്തിക്കരിയില്‍ തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലാണ് ജയസൂര്യ എത്തുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി ജയസൂര്യ 10കിലോ ഭാരം കുറച്ചിരുന്നു. ജയസൂര്യ അവതരിപ്പിക്കുന്നത് രോഗിയായ ഒരു കഥാപാത്രത്തെയാണെന്നാണ് സൂചന.

ജയസൂര്യയുടെ നായികയായി മീര എത്താന്‍ പോകുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ ജയസൂര്യയുടെ കാമുകിയുടെ വേഷമാണ് മീരയ്ക്ക്. അപ്പോത്തിക്കരിയില്‍ ജയസൂര്യയെക്കൂടാതെ സുരേഷ് ഗോപി, ആസിഫ് അലി, അഭിരാമി എന്നിവരെല്ലാം അഭിനയിക്കുന്നുണ്ട്.

ഇതിനിടെ തെലുങ്കില്‍ തന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുകയാണെന്ന് മീര പറയുന്നു. ഈ ചിത്രത്തില്‍ മീരയ്ക്ക് നായികവേഷമാണ്. മലയാളത്തില്‍ മുപ്പതോളം ചിത്രങ്ങള്‍ ചെയ്തിട്ടുള്ള മീര ഇനി കരിയറില്‍ ഒരു മെല്ലെപ്പോക്കിന് തീരുമാനിച്ചിരിക്കുകയാണ്. മികച്ച തിരക്കഥകളും മികച്ച വേഷവുമാണെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്നതാണ് താരത്തിന്റെ തീരുമാനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X