മീര നന്ദന്‍ സണ്ണി വെയിനിന്റെ നായികയാകും
സംവിധായകന്‍ ലെനിന്‍ സംവിധാനം ചെയ്യുന്ന ക്രാന്തി എന്ന ചിത്രത്തില്‍ ഭാമയ്ക്കു പകരം മീര നന്ദന്‍ നായികയാകും. യുവതാരം സണ്ണി വെയിന്‍ നായകന്‍ ആയി എത്തുന്ന ചിത്രത്തില്‍ ഭാമയെ ആയിരുന്നു നായിക സ്ഥാനത്ത് ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ ഭാമ വേറൊരു ചിത്രത്തിന്റെ തിരക്കിലായതു കൊണ്ട് പിന്മാറുകയായിരുന്നു. ഭാഗ്യം എന്നു പറയട്ടെ മീര നന്ദന് ഒരു അവസരം കിട്ടി.
ഡേറ്റ് പ്രശ്‌നമാണ് ഭാമ പിന്മാറാന്‍ കാരണമെന്നാണ് സംവിധായകന്‍ അറിയിച്ചത്. എന്നാല്‍ താന്‍ ഈ സിനിമയില്‍ അഭിനയിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടില്ലായിരുന്നു എന്നാണ് ഭാമ പറയുന്നത്. കഥ കേട്ടപ്പോള്‍ അതില്‍ അഭിനയ പ്രാധാന്യമുള്ള എന്തെങ്കിലും ഉള്ളതായി തോന്നിയില്ലെന്നും ഭാമ പറഞ്ഞു. നല്ല ചിത്രങ്ങള്‍ ഒന്നും ഇല്ലെങ്കിലും പുള്ളിക്കാരിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യാനേ താത്പര്യമുള്ളൂ.

എന്നാല്‍ മീരയ്ക്ക് ആ അഹങ്കാരമൊന്നും ഇല്ല കെട്ടോ. ഏതെങ്കിലും ഒരു ചിത്രത്തില്‍ തല കാണിച്ചാല്‍ മതിയെന്ന മട്ടാണ്. സണ്ണി വെയിന്‍ മ്യൂസിക് ബാന്‍ഡിലെ അംഗമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. തമിഴ് നടി കാവ്യ, സഞ്ജു ശിവറാം, ശ്രീലക്ഷ്മി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാര്‍ എന്നിവരുടെ സുഹൃത്ത് വേഷത്തിലാണ് സണ്ണി വെയിന്‍ അഭിനയിച്ചിട്ടുള്ളത്. ആദ്യമായാണ് സണ്ണി നായകന്റെ കുപ്പായം അണിയുന്നത്. ഡിസംബറില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











