ഗ്ലാമര്‍ റോളുകള്‍ വേണ്ടെന്ന് മീര നന്ദന്‍
മലയാള ചലച്ചിത്രലോകത്തുനിന്നു ചെന്ന യുവനായികമാരെല്ലാം തമിഴകത്ത് സ്വന്തം മേല്‍വിലാസമുണ്ടാക്കിയവരാണ്. ഇതില്‍ നയന്‍താര ഗ്ലാമര്‍ താരമെന്ന വിശേഷം സ്വന്തമാക്കുകയും ചെയ്‌തു.
ഇപ്പോള്‍ മലയാളത്തില്‍ നിന്നും വീണ്ടുമൊരു നടികൂടി തമിഴകത്തെത്തുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്‌ത മുല്ലയിലെ നായിക മീരാ നന്ദനാണ് ഏറ്റവും പുതിയതായി തമിഴകത്ത് അരങ്ങേറ്റം കുറിയ്‌ക്കുന്ന മലയാളി താരം.
തമിഴകത്ത് ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ച് പേരുനേടാന്‍ താല്‍പര്യമുണ്ടോയെന്നാണ് ഇപ്പോള്‍ കാണുന്നവരെല്ലാം മീരയോട് ചോദിക്കുന്നത്. എന്നാല്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ തനിയ്‌ക്ക് താല്‍പര്യമില്ലെന്ന് മീര ഉറപ്പിച്ചു പറയുന്നു. കുടുംബപ്രാധാന്യമുള്ള കാതലുള്ള സിനിമകള്‍തന്നെ തമിഴിലും ചെയ്യണമെന്നാണത്രേ മീരയുടെ മോഹം.
മീഡിയ കമ്പനിയായ ആനന്ദ വികടന്‍ നിര്‍മ്മിക്കുന്ന വാത്മീകിയെന്ന തമിഴ് ചിത്രത്തിലൂടെയാണ് മീര തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇതില്‍ വന്ദനയെന്ന ഒരു കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ഗ്ലാമറിന്റെ അതിപ്രസരങ്ങളൊന്നുമില്ലാത്ത വേഷമാണത്രേ ഇത്.
മുല്ലയിലെ ലച്ചി, വാത്മീകിയിലെ വന്ദന തുടങ്ങിയതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍മാത്രമേ താന്‍ അഭിനയിക്കുകയുള്ളുവെന്നാണ് മീര പറയുന്നത്. ലച്ചിയും വന്ദനയും നല്ല വേഷങ്ങളാണ്. ഇത്തരം വേഷങ്ങള്‍ തന്നെ തുടര്‍ന്നു ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എങ്കില്‍മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളു. എന്റെ ശരീരം ഗ്ലാമര്‍ വേഷങ്ങള്‍ക്ക് ചേര്‍ന്നതല്ല- മീര പറയുന്നു.
തമിഴില്‍ അഭിനയിക്കണമെന്ന് മീര നേരത്തേ ആഗ്രഹിച്ചിരുന്നില്ലത്രേ. വാത്മീകിയുടെ കഥയും തന്റെ റോളും ബാനറും ഇഷ്ടമായതുകൊണ്ടാണത്രേ തമിഴിലേയ്‌ക്ക് ചുവടുവയ്‌ക്കാമെന്ന് മീര തീരുമാനിച്ചത്.
ബാലാജി ശക്തിവേലിന്റെ കല്ലൂരിയിലൂടെ ചലച്ചിത്രലോകത്തെത്തിയ അഖില്‍ ആണ് വാത്മീകിയില്‍ മീരയുടെ നായകനാകുന്നത്. അനന്ത നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഇളയരാജയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മുല്ല: ചിത്രങ്ങള്


Click it and Unblock the Notifications