»   » മീര നന്ദന്റെ ശുക്രന്‍ തെളിഞ്ഞു, മീര ലണ്ടനിലേക്ക്..

മീര നന്ദന്റെ ശുക്രന്‍ തെളിഞ്ഞു, മീര ലണ്ടനിലേക്ക്..

Posted By:
Subscribe to Filmibeat Malayalam

മുല്ല എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കെത്തിയ മീര നന്ദന്‍ ഇനി ലണ്ടന്‍ ഗേളാകും. നാടന്‍ കഥാപാത്രങ്ങളില്‍ നിന്നും മാറി മറ്റൊരു ലുക്കില്‍ ഇനി മീരയെ കാണാം. വേഷവും രൂപവും മാറി മീര മമ്മൂട്ടി ചിത്രത്തിലാണ് എത്തുന്നത്. മമ്മൂട്ടിയും ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയും പ്രധാന വേഷത്തിലെത്തുന്ന വൈറ്റ് എന്ന ചിത്രത്തിലാണ് മീര പുതിയ ഗെറ്റപ്പില്‍ എത്തുന്നത്.

അടുത്ത കാലങ്ങളില്‍ മീരയ്ക്ക് നല്ല വേഷങ്ങളൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍, വൈറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും മീര ശ്രദ്ധിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നല്ലൊരു വേഷമാണ് ചിത്രത്തില്‍ മീരയ്ക്ക് ലഭിച്ചിരിക്കുന്നത്. ഉദയ് അനന്തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് വൈറ്റ്.

meera-nandan

നിഷ എന്ന ലണ്ടന്‍ യുവതിയായിട്ടാണ് മീര എത്തുന്നത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇരുപത്തിയഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് ചിത്രം പറയുന്നത്. ലണ്ടനില്‍ ഷൂട്ടിങ് തിരക്കിലാണ് മീര ഇപ്പോള്‍.

ഒരു ഐടി കമ്പനിയിലെ മാനേജറായിട്ടാണ് ചിത്രത്തില്‍ മീര എത്തുന്നത്. ഉദയ് അനന്തന്‍, നന്ദിനി വത്സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

English summary
Meera will soon join the crew of Uday Ananthan's White, starring Mammootty and Huma Qureshi in the lead, to play a prominent role.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam