അയ്യോ മീര സിനിമ ഉപേക്ഷിച്ചിട്ടില്ല!!
അയ്യോ മീര നന്ദന്‍ അഭിനയം നിര്‍ത്തിയോ?? കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മീരയുടെ അമ്മ മായയുടെ ഫോണിലേക്ക് നിലക്കാത്ത ഫോണ്‍ കോളുകളാണ്. മീര ആര്‍ ജെ യായി ജോലിയില്‍ കയറിയെന്നും ദുബായില്‍ പോയെന്നും കേട്ടല്ലോ, മീര അഭിനയം നിര്‍ത്തുകയാണോ എന്നൊക്കെയാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
ഇല്ല മീര അഭിനയം നിര്‍ത്തിയിട്ടില്ല, അമ്മ മായ വ്യക്തമാക്കി, 'റേഡിയോയില്‍ നിന്ന് നല്ലൊരു അവസരം ലഭിച്ചിരുന്നു. ഒഴിവാക്കാന്‍ തോന്നിയില്ല. അതിനര്‍ത്ഥം സിനിമ ഉപേക്ഷിച്ചു എന്നല്ല. വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമ ചെയ്യാനുള്ള അനുമതിയുണ്ട്. അത് തീര്‍ച്ചയായും ചെയ്യും. സിനിമയില്‍ നിന്ന് എങ്ങോട്ടും പോകില്ല'

കഴിഞ്ഞ ദിവസമാണ് മീര ദുബായിലെ റേഡിയോ റെഡ് 94.7 എഫ്എമ്മില്‍ ജോലിക്ക് ചേര്‍ന്നത്. പ്രോഗ്രാം പ്രൊഡ്യൂസറും ആര്‍ജെയുമാണ് ഇപ്പോള്‍ മീര. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദം നേടിയ മീര ഇപ്പോള്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ മാസ് കമ്യൂണിക്കേഷനില്‍ പിജിയും ചെയ്യുന്നുണ്ട്.
ജോലിയില്‍ പ്രൊബേഷന്‍ പിരീയഡിലായിരുന്ന സമയത്ത് മീരയ്ക്ക് വൈശാഖിന്റെ 'കസിന്‍സ്' എന്ന ചിത്രം ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു. 'മൈലാഞ്ചി മൊഞ്ചുള്ള വീടാ'ണ് മീരയുടേതായി ഉടന്‍ റിലീസ് ചെയ്യുന്നത്. ഇതിന്റെ ലൊക്കേഷനില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് പറക്കുകയായിരുന്നു.


Click it and Unblock the Notifications











