മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

By Aswathi

സുഹൃത്തുക്കളുടെയൊക്കെ വിവാഹത്തിന് മുഖ്യ തോഴിയായി മീരാ നന്ദനുണ്ടാകും. ആന്‍ അഗസ്റ്റിയന്റെയു നസ്‌റിയ നസീമിന്റെയുമൊക്കെ വിവാഹത്തിന് പ്രേക്ഷകരത് കണ്ടതുമാണ്. മീരയ്ക്കും വിവാഹ പ്രായമൊക്കെ ആയില്ലെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വിവഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടൊന്നുമില്ലെങ്കിലും ഏതൊരു പെണ്‍കുട്ടിയെയും എന്ന പോലെ മീരാനന്ദനും തന്റെ ഭാവി വരനെ കുറിച്ച് ചില സങ്കല്‍പങ്ങളൊക്കെയുണ്ട്. ഭാവിവരനെ കുറിച്ചുള്ള മീരയുടെ സങ്കല്‍പങ്ങളെന്താല്ലാമാണെന്ന് കേള്‍ക്കൂ.

മോശങ്ങള്‍ ഉള്ളില്‍ തന്നെ വയ്ക്കണം

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

എല്ലാവര്‍ക്കും മോശമാതും നല്ലതുമായ ഗുണങ്ങളുണ്ടാകും. ചിലര്‍ നല്ല ഗുണങ്ങളെ പുറത്ത് കാണിക്കുകയും മോശം ഗുണങ്ങളെ അധികം പുറത്ത് കാട്ടാതിരിക്കുകയും ചെയ്യും. ഇത് സഹജമായൊരു മനുഷ്യസ്വഭാവമാണ്. ചിലര്‍ക്ക് ഈ കഴിവുണ്ടാകില്ല. അവര്‍ നല്ലതും മോശമായതുമൊക്കെ വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും.

സാഹചര്യങ്ങള്‍ക്കനുസരിച്ച്

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുക എന്നതാണ് മീരയുടെ കാഴ്ചപ്പാട്. തനിക്ക് വരാന്‍ പോകുന്നയാളും അത്തരക്കാരനായിരിക്കണം എന്ന് മീരയ്ക്ക് നിര്‍ബന്ധമുണ്ട്

കൂളായി പെരുമാറണം

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

എത്ര വലിയ പ്രതിസന്ധികളിലും മനസിനെ നിയന്ത്രിച്ച് കൂളായി പെരുമാറാന്‍ കഴിയുകയെന്നത് എന്റെ നോട്ടത്തില്‍ മാതൃകയാക്കാന്‍ പറ്റുന്ന ഒരു ഗുണമാണെന്നാണ് മീര പറയുന്നത്.

പ്രതികരണ ശേഷി

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

പ്രതികരണശേഷിയും ഐഡിയലായ ഒരു ഗുണമാണ്. പക്ഷേ പ്രതികരണശേഷി മാത്രം ഉണ്ടായിട്ട് കാര്യമൊന്നുമില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്നതും പ്രധാനമാണ്.

അച്ഛനാണ് മാതൃക

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

ഇക്കാര്യങ്ങളിലൊക്കെ അച്ഛനാണ് തന്റെ മാതൃകയെന്ന് മീര നന്ദന്‍ പറഞ്ഞു. എത്ര വലിയ ടെന്‍ഷനുണ്ടായാലും അദ്ദേഹം വളരെ കൂളായി അതിനെ നേരിടും. ഭാവി വരന് അച്ഛന്റെ ഗുണങ്ങള്‍ വേണമെന്നും നടി ആഗ്രഹിക്കുന്നു.

മറ്റുള്ളവരെ മനസ്സിലാക്കുക

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

മറ്റുള്ളവരെയും അവരുടെ സാഹചര്യങ്ങളെയും എങ്ങനെ മനസിലാക്കുന്നു എന്നത് വളരെ പ്രധാനമാണ്.

പോസിറ്റീവായിരിക്കുക

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

പോസിറ്റീവായി കാര്യങ്ങളെ മനസിലാക്കുകയും അതിനനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യുകയെന്നത് തീര്‍ച്ചയായും ഒരു ഗുണം തന്നെയാണെന്ന് മീര പറയുന്നു.

 മറ്റുള്ളവരെ ബഹുമാനിക്കുക

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് സ്വയം ബഹുമാനിക്കുന്നതില്‍ നിന്നും ഉണ്ടാകുന്നതാണ്. അതുകൊണ്ട് തന്നെ തനിക്ക് വരാന്‍ പോകുന്നയാള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നയാളായിരിക്കണം

 ഐഡിയ മാനായിരിക്കണം

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

തന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരാനിരിക്കുന്ന ആള്‍ ഒരു ഐഡിയല്‍ മാന്‍ തന്നെ ആവണമെന്നാണല്ലോ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുക. താനും അതില്‍ നിന്ന് വ്യത്യസ്തയൊന്നുമില്ലെന്ന് മീര നന്ദന്‍ പറഞ്ഞു.

ഒരു വര്‍ഷം സമയമുണ്ട്

മീരനന്ദന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍

ഈ പറഞ്ഞ ഗുണങ്ങളൊക്കെ ഉള്ള ഒരാളെ കണ്ടെത്താന്‍ ഇനിയും ഒരു വര്‍ഷമുണ്ട്. വിവാഹത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയിട്ടില്ലെന്നാണ് മീര നന്ദന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X