ബിസിനസ്സുകാരിയായതിന്റെ സന്തോഷത്തില്‍ മീര നന്ദന്‍! സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്ന ചിത്രം കാണൂ!
ടെലിവിഷന്‍ അവതാരകായായാണ് മീര നന്ദന്‍ തുടക്കം കുറിച്ചത്. റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കാനെത്തി അതേ പരിപാടിയുടെ അവതാരകയായി മാറുകയായിരുന്നു ഈ താരം. സിനിമയില്‍ വരുന്നതിന് മുന്‍പ് താരം പരസ്യത്തില്‍ അഭിനയിച്ചിരുന്നു. അഭിനയവും ആലാപനവും നൃത്തവുമെല്ലാം ഒരുപോലെ വഴങ്ങിയിരുന്നു ഈ താരത്തിന്. ലാല്‍ ജോസാണ് ഈ താരത്തെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹം കണ്ടെത്തിയ അനേകം നായികമാരിലൊരാളാണ് മീര നന്ദന്‍. ദിലീപ് നായകനായെത്തിയ മുല്ലയിലൂടെയായിരുന്നു ഈ അഭിനേത്രി തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ഈ താരത്തിന് ലഭിച്ചത്. പൂര്‍ണ്ണിമ ഇന്ദ്രജിത്തായിരുന്നു മീരയെക്കുറിച്ച് സംവിധായകനോട് സൂചിപ്പിച്ചത്. ലച്ചി എന്ന കഥാപാത്രത്തെയായിരുന്നു മീര അവതരിപ്പിച്ചത്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഈ താരം അഭിനയിച്ചിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ദുബായില്‍ ആര്‍ ജെ ആയി ജോലി ചെയ്ത് വരികയാണ്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീര. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി മനോഹരമായ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

അടുത്തിടെയായിരുന്നു താരം ബിസിനസ്സുമായി എത്തിയത്. അമ്മയുടെ ആവശ്യപ്രകാരമാണ് പുതിയ സംരംഭവുമായി എത്തുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. ബട്ടര്‍ഫ്‌ളൈസ് ടൂര്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയില്‍ നിന്നും ലഭ്യമാവുന്ന സേവനങ്ങളെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ്, കാബ് അറേഞ്ച്‌മെന്റ്, ട്രാവല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയ കാര്യങ്ങളാണ് കമ്പനി നല്‍കുന്നത്. നാളുകളായി മനസ്സിലുണ്ടായിരുന്ന ആശയം കൂടിയായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം കാണാം.


Click it and Unblock the Notifications