'ഇന്നലെ പുലി ഇറങ്ങേണ്ട ദിവസം ആയിരുന്നത്രേ'! മീരാ നന്ദന്റെ പുതിയ ചിത്രം വൈറല്‍
ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി മീരാനന്ദന്‍. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയെല്ലാം നായികയായി മീര മലയാളത്തില്‍ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ്. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീരാ നന്ദന്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്.

അതേസമയം മീരയുടെതായി വന്ന പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ ചിത്രത്തോടൊപ്പം നടി കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. പുലികളെ അനുസ്മരിപ്പിക്കുന്ന പുളളി ഡിസൈനുളള വസ്ത്രമണിഞ്ഞുളള ചിത്രമാണ് മീര പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെയായി 'ഇന്നലെ പുലി ഇറങ്ങേണ്ട ദിവസം ആയിരുന്നത്രെ' എന്നാണ് മീര കുറിച്ചിരിക്കുന്നത്. അതേസമയം ഗ്ലാമറസ് ലുക്കിലുളള മീരയുടെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
മീരയുടെതായി വരാറുളള മിക്ക ഗ്ലാമറസ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്‍. എന്നാല്‍ തന്റെ പേജില്‍ എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത് എന്നും മീര മുന്‍പ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു.
അതേസമയം ആദ്യ ചിത്രമായ മുല്ലയില്‍ ലച്ചി എന്ന കഥാപാത്രമായിട്ടാണ് നടി തിളങ്ങിയത്. പിന്നാലെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി നടി സജീവമായിരുന്നു. മലയാളത്തിലെ മിക്ക താരങ്ങളുടെയും സിനിമകളില്‍ മീരാ നന്ദന്‍ അഭിനയിച്ചിരുന്നു. ടെലിവിഷന്‍ അവതാരകയായി തിളങ്ങിയ ശേഷമായിരുന്നു മീര സിനിമയിലേക്ക് എത്തിയത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുളള റിയാലിറ്റി ഷോകളിലും നിരവധി സ്റ്റേജ് പരിപാടികളിലുമെല്ലാം അവതാരകയായി മീര എത്തിയിരുന്നു. അഭിനയത്തിന് പുറമെ ഗായികയായും നിരവധി പരിപാടികളില്‍ മീരയെ എല്ലാവരും കണ്ടിരുന്നു.


Click it and Unblock the Notifications