എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും! വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്‍

By Midhun Raj

ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മീരാ നന്ദന്‍. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചു. അഭിനയം ഇപ്പോഴില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. സിനിമയില്‍ നിന്നും ഇടവേളയെടുത്ത മീര ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ് ഇപ്പോള്‍. ഇതിനിടെ നടി പങ്കുവെച്ച ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

അതേസമയം തന്നെ ഗ്ലാമര്‍ ചിത്രങ്ങള്‍ കൂടുതലായി പങ്കുവെച്ചതിന് വലിയ വിമര്‍ശനങ്ങളും നടിക്കെതിരെ വന്നു. ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിലൂടെ വലിയ സൈബര്‍ ആക്രമണമാണ് മീരക്കെതിരെ വന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിമര്‍ശകര്‍ക്ക് മീര നല്‍കിയ മറുപടി വൈറലായിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പണ്ടൊക്കെ പുറത്ത് പോകുമ്പോള്‍

പണ്ടൊക്കെ പുറത്ത് പോകുമ്പോള്‍ ആള്‍ക്കാര്‍ അടുത്ത് വന്ന് പറയും, സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ. പിന്നെ ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടുവെന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയില്ലേ. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറി. മീര പറയുന്നു.

രണ്ടു ദിവസം കഴിഞ്ഞാണ്

രണ്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്. ആ ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു, അവര്‍ നെഗറ്റീവൊന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്തത്. ഞാന്‍ നോക്കുമ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞുകിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുന്നൊണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

ഇതിലെ എറ്റവും വലിയ കോമഡി

ഇതിലെ എറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചാല്‍ വാര്‍ത്തകള്‍ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. "എന്റെ മീര എന്താണിത്. ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ, ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്". അപ്പോള്‍ തഗ്ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്.

ഒരുപാട് മോശം കമന്റുകള്‍

ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസില്ലായി. രണ്ട് വിഭാഗം ആളുകളുണ്ട്. ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുളളത് ചെയ്യൂ, എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ചോദിക്കുന്നവര്‍, എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത്. അഭിമുഖത്തില്‍ മീര നന്ദന്‍ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X