ശരത് കുമാറിന്റെ നായികയായി മീര നന്ദന്‍

By Lakshmi

മറ്റ് മലയാളി താരങ്ങളെപ്പോലെതന്നെ അന്യഭാഷകളിലും ഭാഗ്യപരീക്ഷണം നടത്തിയിട്ടുള്ള താരമാണ് മീര നന്ദന്‍. മികച്ച, ഗ്ലാമറിന്റെ അതിപ്രസരമില്ലാത്ത വേഷങ്ങള്‍ തന്നെയാണ് മീര തമിഴകത്ത് തിരഞ്ഞെടുത്തിട്ടുള്ളത്. ഇപ്പോഴിതാ ശരത് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയാണ് മീര നന്ദന്‍.

സണ്ട മരുതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശരത് കുമാര്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. രണ്ട് കഥാപാത്രങ്ങളില്‍ ഒന്നിന്റെ നായികവേഷമാണ് മീരയ്ക്ക്. മറ്റൊരു നായിക നടി ഓവിയ ആണ്.

meeranandan

ചിത്രത്തില്‍ ലക്ഷ്മി റായിയാണ് നായികയായി എത്തുന്നതെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അവനി മോദിയും മലയാളി താരം സരയുവും ആയിരിക്കും നായികമാരെന്നും യെന്നും പറഞ്ഞുകേട്ടു. എന്തായാലും ഇപ്പോള്‍ ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെയാണ് മീരയും ഓവിയയും ആണ് ചിത്രത്തിലെ നായകമാര്‍ എന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ലാല്‍ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മീര ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം വാല്‍മീകി ആയിരന്നു. പിന്നീട് കാതലുക്കു മരണമില്ലൈ, സൂര്യ നഗരം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

മലയാളത്തില്‍ മീരയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം അപ്പോത്തിക്കിരിയാണ്. ചിത്രത്തില്‍ ജയസൂര്യയുടെ നായികവേഷമാണ് മീരയ്ക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X