മീര നന്ദന്‍ ഇനി റേഡിയോ ജോക്കി; സിനിമയിലല്ല, ജീവിതത്തില്‍
ഒരു മാറ്റം ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. സിനിമയിലെ ആവര്‍ത്തിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒരു മോചനം മീര നന്ദനും ആഗ്രഹിക്കുന്നു. അങ്ങനെ സിനിമയ്ക്ക് അവധി നല്‍കി മീരനന്ദന്‍ പുതിയ ഒരു തൊഴില്‍ കണ്ടെത്തിയിരിക്കുകയാണ്. റേഡിയോ ജോക്കി.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മീരനന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൂര്‍ണമായും ഒരു മാറ്റം താന്‍ ആഗ്രഹിക്കുന്നെന്നും ഇത് ഏറെനാളായി ഉള്ള ഒരു പാഷന്‍ ആയിരുന്നെന്നൊക്കെയാണ് മീരയുടെ ട്വീറ്റ്.

മീര നന്ദന്‍ ഇനി റേഡിയോ ജോക്കി
ദുബായിലെ റേഡിയോ റെഡ് 94.7 എന്ന എഫ് എം സ്റ്റേഷനിലാണ് മീര ജോലി ചെയ്യുന്നത്.

മീര നന്ദന്‍ ഇനി റേഡിയോ ജോക്കി
ആഴ്ചാവസാനം ആറ് മണി മുതല്‍ പത്ത് മണിവരെ പ്രക്ഷേപണം ചെയ്യുന്ന ബി കമ്പനി എന്ന ഷോയാണ് മീര അവതരിപ്പിക്കുന്നത്. ഇത് തീര്‍ത്തും മറ്റൊരു ലോകമാണെന്നും മീര ട്വീറ്റില്‍ പറയുന്നു.

മീര നന്ദന്‍ ഇനി റേഡിയോ ജോക്കി
വൈശാഖിന്റെ 'കസിന്‍സ്' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ബാല്യകാല കാമുകിയുടെ വേഷം ചെയ്യുന്നത് മീര നന്ദനാണെന്ന് ആദ്യം കേട്ടിരുന്നു. എന്നാല്‍ ട്രെയിലര്‍ ഇറങ്ങിയപ്പോഴാണ് അറിഞ്ഞത് ആ വേഷം ചെയ്തത് മിയ ജോര്‍ജാണ് എന്ന്.

മീര നന്ദന്‍ ഇനി റേഡിയോ ജോക്കി
എന്ത്‌കൊണ്ട് മീര പിന്മാറി എന്ന ചോദ്യത്തിനും ഉത്തരം കിട്ടിയത് മീരയുടെ പുതിയ തൊഴിലിനെ കുറിച്ച് അറഞ്ഞപ്പോഴാണ്. മീര ഇപ്പോള്‍ പ്രൊബേഷന്‍ പിരീഡിലാണതത്രെ. അതുകൊണ്ട് പെട്ടന്ന് കുറച്ച് അവധിയെടുക്കുക എന്നത് ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് മീര കസിന്‍സില്‍ നിന്ന് പിന്മാറിയത്.

മീര നന്ദന്‍ ഇനി റേഡിയോ ജോക്കി
'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രമാണ് മീരയുടെതായി ഉടന്‍ റിലീസ് ചെയ്യുന്നത്.

മീര നന്ദന്‍ ഇനി റേഡിയോ ജോക്കി
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയാ സ്റ്റാര്‍ സിംഗറില്‍ അവതാരികയായി വന്ന മീര നന്ദന്‍ മുല്ല എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.


Click it and Unblock the Notifications











