തമിഴും കടന്ന്‌ മീര നന്ദന്‍ തെലുങ്കില്‍
മുമ്പേ പോയ നടിമാരുടെ പാത പിന്തുടര്ന്ന് മലയാളത്തിലെ മീര നന്ദനും അന്യഭാഷകളിലേയ്ക്ക്. തമിഴില് ഇതിനകംതന്നെ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞ മീര തെലുങ്കിലും ഒരു കൈ നോക്കാനുള്ള തീരുമാനത്തിലാണ്.
പ്രമുഖ സംവിധായകന് സത്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മീര തെലുങ്കില് നായികയാവുന്നത്. തെലുങ്കിലെ മുന്നിര നായകനായ ശ്രീകാന്താണ് ചിത്രത്തിലെ നായകന്.
തമിഴില് മീര നായികയായ വാത്മീകിയെന്ന ചിത്രം റിലീസിംഗിനായി തയ്യാറായിക്കഴിഞ്ഞു. മുകേഷും ജയസൂര്യയും അഭിനയിക്കുന്ന കറന്സിയാണ് മലയാളത്തില് മീരയുടെ പുതിയ ചിത്രം. കെടി കുഞ്ഞുമോന്റെ പുതിയ ചിത്രത്തിലും നായിക മീരയാണ്.
ദിലീപിനെ നായകനാക്കി ലാല് ജോസ് സംവിധാനം ചെയ്ത മുല്ലയെന്ന ചിത്രത്തിലൂടെയാണ് മീര ചലച്ചിത്രരംഗത്തെത്തിയത്. മുല്ല വേണ്ടത്ര വിജയം നേടിയില്ലെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടു
സിനിമയില് എത്തുന്നതിന് മുമ്പ് ടിവി അവതാരകയെന്ന രീതിയിലും മീര മലയാളികള്ക്ക് സുപരിചിതയായിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്
മുല്ല: ചിത്രങ്ങള്


Click it and Unblock the Notifications